താൾ:Priyadarshika - Harshan 1901.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശിക

പ്പോൾ ആരണ്യക എന്നത് സത്യമായി തന്നെ തീർന്നുവോ? മനോരമ - (പുഞ്ചിരിയോടേ) തോഴി ! രാജവയസ്യനായ ബ്രാഹ്മണൻ നിന്നെ കുറിച്ചാണ് പറയുന്നത്. നല്ലവണ്ണം മനസ്സിരുത്തി കേൾക്കു. (ആരണ്യക ആഗ്രഹത്തോടും ലജ്ജയോടുംകൂടി കേൾക്കുന്നു.) വിദൂഷകൻ - (ഉദ്വേഗത്തോടെ) അതികഠിനമായ കാമതാപത്തോടു കൂടിയ തോഴരുടെ ചില വാക്കു കേട്ടു വാസവദത്ത, പത്മവതി മുതലായ സകല ദേവിമാരുടേയും ഗൃഹങ്ങളിലെല്ലാം ചെന്ന അന്വേഷിച്ച് അവളെ കണ്ടു കിട്ടാതെ 'മുൻപ രം കുളങ്ങര വെച്ചാണല്ലൊ കണ്ടത്' അവിടെ കൂടി നോക്കാമെന്നുവെച്ച് ഇങ്ങട്ടേക്കു പോന്നു. ഇവിടേയും നാസ്തി. എനിയിപ്പോൾ എന്താണ് ചെയ്യേണ്ടത്?. മനോരമ - ഇഷ്ടതോഴീ! കേട്ടില്ലേ?. വിദൂഷകൻ - (വിചാരിച്ചിട്ട്) ഓ! ഉള്ളതു തന്നെ തോഴര ഒന്നു കൂടി പറഞ്ഞിട്ടുണ്ടല്ലൊ. "അവളെ അന്വേഷിച്ചിട്ടെങ്ങും കണ്ടില്ലെങ്കിൽ ആ കുളത്തിൽ നിന്ന് അവളുടെ കരസ്പർശനം കൊണ്ട് അതിസുഖകരങ്ങളായി ശീതളങ്ങളായ താമരയിലകൾ പറിച്ചുകൊണ്ടു വരണ" മെന്ന എന്നാലത് എങ്ങിനെയാണ് അറിയേണ്ടത്?. മനോരമ - എനിക്ക് ഇതു തന്നെ അവസരം (അടുത്തു ചെന്നു വിദൂഷകന്റെ കൈക്കു പിടിച്ച) വസന്തകാ! വരു ഞാൻ കാണിച്ചു തരാം.

വിദൂഷകൻ - (ഭയത്തോടെ) നീ ആർക്കാണ് കാണിച്ചു കൊടുക്കുന്നത്? ദേവിക്കോ? ഞാൻ ഇപ്പോഴൊന്നും പറഞ്ഞില്ലേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/35&oldid=217146" എന്ന താളിൽനിന്ന് ശേഖരിച്ചത്