താൾ:Priyadarshika - Harshan 1901.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬
കവനോദയം

മനോരമ__അല്ലേ വിശ്വാസമില്ലാത്തവളേ! നീ എന്തു തന്നെ മഠച്ചു വെച്ചിട്ട എന്താണ്? രാവും പകലും ഒരുപോലെ, ശ്വാസനവ്യാജേന പുറത്തു വരുന്ന നിന്റെ അനുരാഗം, ഇടവിടാതെ തറെ ക്കുന്നകാമശരങ്ങളിലൂടെ ഹുങ്കരശഹബ്ദം പോലെ, സ്പഷ്ടമാകുന്നുണ്ടല്ലോ-(വിചാരം) അഥവാ ശകാരിപ്പാനുള്ള അവസരം ഇതല്ല - താമരയിലെ പഠിച്ച ഇവളുടെ മാറാത്ത ഇടട്ടെ - (എഴുനീറ്റു കുളത്തിൽ നിന്നു താമരയില പറിച്ചു കൊണ്ടുവന്ന ആരണ്യകയുടെ മാറാത്തു വെച്ചിട്ട) തോഴീ! ആശ്വസിക്കു! ആശ്വസിക്കു!

(അനന്തരം വിദൂഷകൻ പ്രവേശിക്കുന്നു)

വിദൂഷകൻ__ തോഴൎക്ക് ആരണ്യകയടെ നേരെയുള്ള അനുരാഗം കലശൽതന്നെ - അതുനിമിത്തം രാ ജ്യകായ്യങ്ങളെല്ലാം വലിച്ചെറിഞ്ഞ അവളെ കാണ്മാനുള്ള ഉപായം തന്നെ ചിന്തിച്ചുകൊണ്ടുള്ള ഇരിപ്പാൎണ- അവളെ എവിടെയാണിപ്പോൾ കണ്ടു കിട്ടുതാവോ? ആ കുളങ്ങര തന്നെ ചെന്നു അന്വേഷിച്ചു നോക്കട്ടെ- (ചുററി നടക്കുന്നു)

മനോരമ__ (കേട്ടിട്ട)കാലടിയൊച്ച കേൾക്കുന്നുണ്ടെന്നു തോന്നുന്നു- എന്നാൽ ഈ വാഴക്കൂട്ടം മറഞ്ഞു നിന്ന ആരാണിതെന്നു നോക്കുക തന്നെ.

(രണ്ടാളും അങ്ങിനെ ചെയ്യൂ നോക്കുന്നു)

ആരണ്യക__മഹാരാജാവിന്റെ സേവകനായ ആ ബ്രാമണനല്ലെ അത?

മനോരമ__അല്ല! വസന്തകൻ തന്നെയാണോ? (സന്തോഷത്തോടെ - വിചാരം) അങ്ങിനെ തന്നെ യായിരിക്കണം.

വിദൂഷകൻ__(നാലപുറവും നോക്കീട്ട) എന്താണീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/34&oldid=207866" എന്ന താളിൽനിന്ന് ശേഖരിച്ചത്