താൾ:Priyadarshika - Harshan 1901.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

ഇവളെല്ലാം കേട്ടുവല്ലോ. എന്നാലിനി സ്പഷ്ടമാക്കുന്നതു തന്നെ യുക്തം (കൈക്കു പിടിച്ചു പ്രകാശം) പ്രിയസഖി! കോപിക്കരുതേ! കോപിക്കരുതേ! ലജ്ജയാണ് ഇവിടെ തെറ്റുകാരത്തി. മനോരമ - (സന്തോഷത്തോടെ) തോഴീ! ഒട്ടും സംശയിക്കേണ്ട. മഹാരാജാവു നിന്നെ ക്കണ്ടുവോ ഇല്ലയൊ എന്നു നേരു പറയു. ആരണ്യക - (ലജ്ജയോടെ മുഖം താഴ്ത്തീട്ട) എല്ലാം പ്രിയസഖി തന്നെ കേട്ടുവല്ലൊ. മനോരമ - മഹാരാജാവു നിന്നേ കണ്ടുവെങ്കിൽ എനി ഒട്ടും വ്യസനിക്കേണ്ട. അവിടുന്നു തന്നെ നിന്നെ കാണ്മാനുള്ള ഉപായം ചിന്തിക്കുന്നുണ്ടായിരിക്കും. ആരണ്യക - തോഴി ഇഷ്ടം കൊണ്ടു പറയുന്നതാണ ഇത് - അല്ലയോ ഇഷ്ടതോഴി ! ദേവിയുടേ ഗുണമാകുന്ന ചങ്ങലകൊണ്ടു കെട്ടപ്പെട്ട ആ ദേഹത്തിന്ന ഇതെങ്ങിനെ ഉണ്ടാകും? മനോരമ - (ചിരിച്ചിട്ട്) പുതിയ രസം അനുഭവിപ്പാൻ സമർത്ഥനായ വണ്ടിന്നു താമരപ്പൊയ്കയോട് അനുരാഗമുണ്ടെങ്കിലും പിച്ചകവള്ളി കണ്ടാൽ പിന്നെ അതു കിട്ടാതെ അടങ്ങിയിരിക്കുന്ന കാലമുണ്ടോ? ആരണ്യക - സാധിക്കാത്തതു വിചാരിച്ചിട്ട് എന്താണ്? ശരൽക്കാലത്തെ വെയിൽകൊണ്ട് ഏറ്റവും തപിച്ചതായ എന്റെ അംഗങ്ങൾക്ക് ഇപ്പോഴും ഉഷ്ണം വിട്ടൊഴിയുന്നില്ല. മനോരമ - അല്ലയോ ലജ്ജാശീലേ! ഈ അവസ്ഥയിലെത്തീട്ടും നീയെനി മനസ്സിനെ മറച്ചു വെക്കുന്നതു ശരിയല്ല.

(ആരണ്യക മുഖം താഴ്ത്തുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/33&oldid=217145" എന്ന താളിൽനിന്ന് ശേഖരിച്ചത്