താൾ:Priyadarshika - Harshan 1901.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

നെ വ്യസനിപ്പിക്കുന്നത്? ആശ്ചര്യ്യമാശ്ചര്യ്യം! (നിശ്വസിച്ചിട്ട്) അല്ലെങ്കിൽ ഇതെന്റെ നിർഭാഗ്യശക്തിതന്നെയാണ്. മഹാരാജാവിന്റെ ദോഷമല്ല. മനോരമ - (കണ്ണുനീരോടെ) അല്ലാ ഇവൾ മഹാരാജാവിനെയാണൊ ആഗ്രഹിക്കുന്നത്? കൊള്ളാം പ്രിയ സഖി! കൊള്ളാം. നിന്റെ മോഹം ആഭിജാത്യാനുരൂപം തന്നെ. ആരണ്യക - ആരോടാണ് ഞാനീവർത്തമാനം പറഞ്ഞു കുറച്ചെങ്കിലും വ്യസനമാശ്വാസമാക്കേണ്ടുന്നത്? (ആലോചിച്ചിട്ട്) എന്റെ മനസ്സിന്നു സമയായ മനോരമയെന്ന ഇഷ്ടതോഴിയുണ്ടല്ലൊ. ലജ്ജ നിമിത്തം അവളോടും ഇതു പറയുവാൻ ഞാൻ ശക്തയല്ല. സർവഥാ മരിക്കയല്ലാതെ മനസ്സിന്നു സുഖമുണ്ടാവാൻ മറ്റൊരു നിവൃത്തിയും ഇല്ല. മനോരമ - (കണ്ണുനീരോടെ) അയ്യയ്യോ! കഷ്ടംകഷ്ടം! രം പാവത്തിന്ന അനുരാഗം വല്ലാതെ വർദ്ധിച്ചിരിക്കുന്നു. എന്താണ് ഞാനിപ്പോൾ ഇവിടെ ചെയ്യേണ്ടത്? ആരണ്യക - (ആഗ്രഹത്തോടെ) വണ്ടുകൾ ഉപദ്രവിച്ചപ്പോൾ മഹാരാജാവു വന്ന ആലിംഗനം ചെയ്തു "അല്ലയോ ഭീരു ഭയപ്പെടേണ്ട" എന്ന ആശ്വസിപ്പിച്ചതിന്റെ ഉദ്ദേശം ഇതുതന്നെയോ. മനോരമ - (സന്തോഷത്തോടെ) അല്ലാ! മഹാരാജാവ ഇവളേയും കണ്ടുവോ? എന്നാൽ എങ്ങിനെയെങ്കിലും ഇവൾ ജീവിച്ചിരിപ്പാനിടവരും. ഏതെങ്കിലും അടുത്തു ചെന്ന് ആശ്വസിപ്പിക്കട്ടെ. (വേഗത്തിൽ അടുത്തു ചെന്ന) മനസ്സോടും പറയുവാൻ ലജ്ജിക്കുന്നതു യുക്തം തന്നെ.

ആരണ്യക - (ലജ്ജയോടെ വിചാരം) ഛെ:-ഛെ:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/32&oldid=217144" എന്ന താളിൽനിന്ന് ശേഖരിച്ചത്