താൾ:Priyadarshika - Harshan 1901.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ മൂന്നാമങ്കം

(അനന്തരം മനോരമ പ്രവേശിക്കുന്നു) മനോരമ - "അല്ലേ മനോരമേ ! ആര്യ്യപുത്രന്റേയും എന്റേയും വർത്തമാനത്തെ സാംകൃത്യായനി ഒരു നാടകമാക്കി ഉണ്ടാക്കീട്ടുള്ളതിൽ അഭിനയിച്ചതു കഴിച്ചു ബാക്കിയുള്ളത് ഇന്നു കൌമുദീമഹോത്സവത്തിൽ നിങ്ങൾ അഭിനയിക്കണം" എന്നു വാസവദത്താദേവി എന്നോടു കല്പിക്കയുണ്ടായി. ഇഷ്ടതോഴിയായ ആരണ്യക ഇന്നലെ മനസ്സുകേടായിട്ടു തുമ്പില്ലാതെയാണ് അഭിനയിച്ചത്. വാസവദത്താവേഷം കെട്ടി അവളിന്നും അങ്ങിനെ ചെയ്യുന്നപക്ഷം നിശ്ചയമായിട്ടു ദേവി ദേഷ്യപ്പെടും. അതു കൊണ്ട് അവളെ എവിടെവെച്ചാണ് ഒന്നു കണ്ടു ശകാരിക്കേണ്ടത്? (നോക്കീട്ട്) ആരണ്യകയിതാ തന്നത്താനെ ചിലതെല്ലാം പറഞ്ഞുകൊണ്ടു കുളത്തിന്റെ വക്കിലുള്ള വാഴത്തോട്ടത്തിലേക്കു പോകുന്നു. എന്നാൽ രം വള്ളിക്കുടിൽ മറഞ്ഞു നിന്ന് ഇവൾ പറയുന്നത് എന്താണെന്നു കെൾക്കട്ടെ. (അനന്തരം പീഠത്തിന്മേൽ ഇരുന്നു കാമപാരവശ്യം നടിച്ചുകൊണ്ടുള്ള ആരണ്യക പ്രവേശിക്കുന്നു) ആരണ്യക - (നിശ്വസിച്ചിട്ട്) മനസ്സേ! കിട്ടാൻ ഞെരുക്കമുള്ള ആളെ മോഹിച്ചു നീയെന്തിനാണ് എന്നെ വ്യസനിപ്പിക്കുന്നത്?. മനോരമ - ഇതാണ് മനസ്സുകേടിന്നുള്ള കാരണം. ഇവളെന്താണ് ആഗ്രഹിക്കുന്നത് ആവോ? ആട്ടെ, മനസ്സിരുത്തി കേൾക്കട്ടെ. ആരണ്യക - (കണ്ണുനീരോടെ) അപ്രകാരം എന്റെ

മുൻപിൽ വന്നിരുന്ന മഹാരാജാവ് എന്താണെന്നെ ഇങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/31&oldid=217143" എന്ന താളിൽനിന്ന് ശേഖരിച്ചത്