താൾ:Priyadarshika - Harshan 1901.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
കവനോദയം

വിദുഷകൻ__ അതുതന്നെ ഇപ്പോൾ മറന്നുപോയൊ? മിണ്ടാതെ അടുത്തു ചെല്ലണമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ? എന്നിട്ടോ, അവിടുന്ന അപകടത്തിൽ ചാടിച്ചെന്നു കളവു കാണിപ്പാനറിഞ്ഞുകൂടാതെ "വേണ്ടാവിഷാഭം" എന്നുംമററും ശകാരിച്ചു നിലവിളിക്കയല്ലേ ചെയ്തതു? എനി ഇപ്പോൾ കരയുന്നു! ഉപായം ചോദിക്കുന്നു!‍.

രാജാവ__ ആശ്വസിപ്പിച്ചതു ശകാരിക്കുകയാ ണെന്നോ വിഢ്ഢി! പറന്നയുത?

വിദൂഷകൻ__വിഢ്ഢിയാരാണെന്ന അറിഞ്ഞുവല്ലൊ എനി ഇവിടെ ഇരുന്നിട്ടെന്താണ? ആദിത്യൻ അസമിക്കാറായി- വരു- അകത്തേക്കു പോകുക.

രാജാവ__(നോക്കീട്ടു) ഓ! പകൽ കഴിഞ്ഞപോലെയായി- ഇതാ- ഇപ്പോൾ,

പൊൽത്താരിന്കാന്തി കൈക്കൊണ്ടിതദിനരുചിയി
ക്കാന്തയേപോൽഗമിച്ചു

മാൎത്താണ്ഡൻ തൻെറ ബിബം മമ
മനമതുപോലെ രഗമോടൊത്തു ചേൎന്നു
ചിത്തത്തിൽ ക്കാന്തയെപ്പോൎത്തഹമിവ മരുവീ
ടുന്നഹോ ചക്രവാകം
ചീൎത്തീടുന്നോരിരുട്ടായ് ഭൂവനമാതിലെനി
ക്കെന്നപോലെ ദിക്കശേഷം       ൧൦.

(എല്ലാവരും പോയി)
(ഇങ്ങിനെ രണ്ടാമങ്കം)
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/30&oldid=207864" എന്ന താളിൽനിന്ന് ശേഖരിച്ചത്