താൾ:Priyadarshika - Harshan 1901.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശിക

ഉപദ്രവിക്കുന്നതു താമരപ്പൂപോലെയുള്ള ഭവതിയുടെ മുഖത്തിന്റെ ദോഷമാണ്. (കൈകോർത്തുപിടിച്ച്) എനിപോകുക. പകലവസാനിച്ചുവല്ലൊ. (പോകുന്നതായി നടിക്കുന്നു) ആരണ്യക - (വാഴത്തോട്ടത്തിലേക്കു നോക്കീട്ട്) അല്ലേ ഇന്ദീവരികേ! വെള്ളത്തിന്റെ അതികഠിനമായ തണുപ്പുകൊണ്ട് ഊരുസ്തംഭം സംഭവിച്ചപോലെ ഇരിക്കുന്നു. അതുകൊണ്ട് പതുക്കെപ്പതുക്കെ നടക്കാം. ഇന്ദീവരിക - അങ്ങിനെയാവട്ടെ. (രണ്ടാളും പോയി) വിദൂഷകൻ - വരൂ പോകുക. പെലയാടിമകൾ ഇന്ദീവരിക അവളെക്കൂട്ടിക്കൊണ്ടു പൊയിക്കഴിഞ്ഞുവല്ലോ. രാജാവ - (നിശ്വസിച്ചിട്ട്) അല്ലാ പോയിക്കഴിഞ്ഞുവോ? സഖേ! വസന്തക! വിചാരിച്ച കാര്യ്യം വിഘ്നം കൂടാതെ നിർഭാഗ്യവാന്മാർക്കു സാധിക്കുന്നതല്ലല്ലൊ (നോക്കീട്ട) സഖേ! നോക്കു. നോക്കു. കൂമ്പി ക്കണ്ടകനിരർയോ ടിമ്പമൊടൊത്തുള്ള താമരക്കൂട്ടം സമ്പ്രതി യവളുടെ കരതല സമ്പർക്കസുഖത്തെയോർമ്മയാക്കുന്നു. എനിയൊരിക്കൽ അവളെ കാണാനെന്താണപായം. വിദൂഷകൻ - അവിടുന്നിപ്പോൾ പാവയെ പൊട്ടിച്ചുകളഞ്ഞു കരയുകതന്നെയാണ് രം വിഡ്ഢിബ്രാഹ്മണൻ പറഞ്ഞതുപോലെ ചെയ്തില്ലല്ലൊ.

രാജാവ് - ഞാനെന്താണ് ചെയ്യാതിരുന്നത്?.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/29&oldid=217142" എന്ന താളിൽനിന്ന് ശേഖരിച്ചത്