താൾ:Priyadarshika - Harshan 1901.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

ഇന്നീഭയേന ചലാക്ഷിയുഗത്തൊടൊത്തി ട്ടീന്ദീവരാഭ വിതറീടുകിൽ വിട്ടുപോമോ ആരണ്യക - (രാജാവിനെക്കണ്ടു ഭയം നടിച്ച്) അല്ലാ! ഇത് ഇന്ദീവരികയല്ലേ? (ഭയത്തോടെ രാജാവിനെ വിട്ടു മാറിനിന്ന) ഇന്ദീവരികേ! വേഗം വാ വേഗം വാ- എന്നെ രക്ഷിക്കണേ. വിദൂഷകൻ - കൊള്ളാം! ഭൂമണ്ഡലം മുഴുവൻ രക്ഷിപ്പാൻ സമർത്ഥനായ വത്സരാജാവു നിന്നെ രക്ഷിക്കുന്ന സമയം ദാസിയായ ഇന്ദീവരികയേ വിളിച്ചു കരയുകയാണോ?. (രാജാവു 'വേണ്ടാവിഷാദം' എന്നൊന്നുകൂടി ചൊല്ലുന്നു.) ആരണ്യക - (രാജാവിനെനോക്കി ആഗ്രഹത്തോടും ലജ്ജയോടും കൂടി വിചാരം) അഛനെന്നെക്കൊടുപ്പാൻ നിശ്ചയിച്ചിരുന്ന മഹാരാജാവ് ഇതാണല്ലൊ. അഛനുള്ള പക്ഷപാതം ഉചിതം തന്നെ. (പാരവശ്യം നടിക്കുന്നു.) ഇന്ദീവരിക - ആരണ്യകയെ ദുഷ്ടമധുകരങ്ങൾചെന്നു കഷ്ടപ്പെടുത്തിയല്ലൊ. അതുകൊണ്ട് അടുത്തുചെന്ന ആശ്വസിപ്പിക്കട്ടെ. ആരണ്യകേ ! ഭയപ്പെടേണ്ട. ഇതാ ഞാനെത്തിപ്പോയി. വിദൂഷകൻ - മാറിനിൽക്കൂ! മാറിനിൽക്കു! ഇതാ ഇന്ദീവരിക എത്തിക്കഴിഞ്ഞു. രം വിവരമെല്ലാം ദേവിയുടെ അടുക്കൽ ചെന്നു സംസാരമാക്കും- (ചൂണ്ടിക്കാണിച്ച) രം വാഴത്തോട്ടത്തിൽചെന്നു കുറച്ചുനേരം ഇരിക്കുക. (രണ്ടാളും അങ്ങിനെ ചെയ്യുന്നു.)

ഇന്ദീവരിക - (അടുത്തുചെന്നു കവിളുകളിൽ തലോടിക്കൊണ്ടു) അല്ലേ ആരണ്യകേ! വണ്ടുകളിങ്ങിനെ വന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/28&oldid=217141" എന്ന താളിൽനിന്ന് ശേഖരിച്ചത്