താൾ:Priyadarshika - Harshan 1901.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨-ാം അങ്കം
൧൹
പ്രിയദൎശികാ‌

ആരണ്യക__ (ഭ്രമരബാധയേ നടിച്ച) അയ്യയ്യോ! കഷ്ടം! കഷ്ടം! ചില ദുഷ്ടഭ്രമരങ്ങളിതാ താമരപ്പെയ്കയേ വിട്ടു കളഞ്ഞു കരിങ്കുവലയപ്പൂക്കളിൽ ചെന്നു വാണിട്ടും എന്നെ വല്ലാതെകണ്ടു ബാധിച്ച ഉപദ്രവിക്കുന്നു- (ഉത്തരീയം കൊണ്ടു മുഖം മറച്ചു ഭയത്തോടെ) അല്ലേ! ഇന്ദീവരികെ! എന്നെ രക്ഷിക്കണേ- രക്ഷിക്കണേ- ഈ ദുഷ്ടഭ്രമരങ്ങളിതാ ഉപദ്രവിക്കുന്നു.

വിദൂഷകൻ__ അല്ലേ തോഴരേ അവിടുത്തേ മനോരഥമെല്ലാം സാധിച്ച കൂട്ടത്തിലായി - ആ പെലയാടി മകൾ വരുന്നതിന്നു മുമ്പു തന്നെ അവിടുന്നു മിണ്ടാതെ അടുത്തു ചെല്ലു- വെള്ളത്തിന്റെ ശബ്ദം കൊണ്ടു കാലടിയൊച്ച കേൾക്കാതെ ഇന്ദീവരിക വന്നുവെന്നു വെച്ച അവൾ ഇവിടുത്തേ ആലിംഗനം ചെയ്യും

രാജാവ__ നല്ലതു സഖെ! നല്ലത- കാലാനു രൂപമായിട്ട ഉപദേശിച്ചുവല്ലൊ- (ആരണ്യകയുടെ അടുക്കൽ ചെല്ലുന്നു)

ആരണ്യക__ (കാലടിയൊച്ച കേട്ടതായി നടിച്ച) ഇന്ദീ വരികേ! വേഗംവാ - വേഗംവാ- ദുഷ്ഭ്രമരങ്ങക്കൊണ്ടു ഞാൻ കഷ്ടപ്പെട്ടു - (രാജാവിനെ ആലിംഗനം ചെയ്യുന്നു)

(രാജാവും കണ്ഠാലിംഗനം ചെയ്യുന്നു)

(ആരണ്യക ഉത്തരീയം മുഖത്തിൽ നിന്നെടുത്തു രാജാവിനെ നോക്കാതെ വണ്ടുകളെ കാണുന്നതായി നടിക്കുന്നു.)

രാജാവ- (തന്റെ ഉത്തരീയം കൊണ്ടു വണ്ടുകളെ തെളിച്ചു)

വേണ്ടാ വിഷാദമായി ഭീരു! സുഗന്ധമോഹം
കൊണ്ടാണു വണ്ടുകൾ പതിപ്പതു വക്ത്രപത്മേ
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/27&oldid=207865" എന്ന താളിൽനിന്ന് ശേഖരിച്ചത്