താൾ:Priyadarshika - Harshan 1901.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം രാജാവ് - (സന്തോഷത്തോടെ) ഇവളാവിന്ധ്യകേതുവിന്റെ മകളാണ് ?(പശ്ചാത്താപത്തോടേ) ഇത്രനാളും ഞാൻ വഞ്ചിതനായിപ്പോയല്ലൊ. സഖേ! കാണുന്നതിന്നു യാതൊരു തരക്കേടുമില്ലാത്ത കന്യകയാണിവൾ. അതുകൊണ്ട് ഇപ്പോൾ സംശയിക്കാതെതന്നെ നോക്കാം. ആരണ്യക - (ദേഷ്യപ്പെട്ടു ചെവി പൊത്തീട്ട) എന്നാൽ നീ പോയ്ക്കൊ. അസംബന്ധം പറയുന്നനിന്നെ കൊണ്ട ഒരു കാര്യ്യവുമില്ല. (ഇന്ദീവരിക മാറി നിന്നു പൂപ്പറിക്കുന്നതായി നടിക്കുന്നു) രാജാവ് - അമ്പാ! ധീരതകൊണ്ട് ആഭിജാത്യത്തെ വെളിവാക്കുന്നു. സഖേ! ഇവളുടെ ശരീരസ്പർശനസുഖത്തെ അനുഭവിപ്പാൻ പോകുന്നവൻ ഭാഗ്യവാൻതന്നെ. (ആരണ്യക താമരപ്പൂ പറിക്കുന്നതായി നടിക്കുന്നു) വിദൂഷകൻ - അല്ലേ തോഴരേ ! നോക്കു, നോക്കു, ആശ്ചര്യ്യമാശ്ചര്യ്യം. പൂപ്പറിക്കുന്ന ഇവളിതാ വെള്ളം തട്ടിയിളകുന്ന കയ്യിന്റെ കാന്തികൊണ്ടു താമരയുടെ ശോഭയെ മങ്ങിക്കുന്നു. രാജാവ് - സഖേ! പരമാർത്ഥം തന്നെയാണിത്; നോക്കൂ. നന്നായ് പിയൂഷധാരെക്കെതിരതി സുഖമി ക്കണ്ണുകൾക്കായ് കൊടുക്കു ന്നെന്നല്ലോർത്താൽ മുലക്കച്ചയതഴിയുകയാൽ കൌതുകം പാരമേകി ചന്ദ്രശ്രീപൂണ്ടൊരിക്കാമിനിയുടെയ കര സ്പർശനം മുറ്റു മേറ്റി ട്ടിന്നീ പത്മങ്ങൾ കൂമ്പാത്തതു ഹൃദിപരമാ

ശ്ചര്യ്യമായ് തോന്നിടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/26&oldid=217140" എന്ന താളിൽനിന്ന് ശേഖരിച്ചത്