താൾ:Priyadarshika - Harshan 1901.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

നല്ലാരിയാതിനെപ്പോൽ കരസരസിജമൊ ത്താരഹോ ചാരുഗാത്രീ വിദൂഷകൻ - (സൂക്ഷിച്ചു നോക്കിട്ട്) ഇവൾ ദേവിയുടെ ദാസിയായ ഇന്ദീവരികയാണല്ലൊ. ഈ വള്ളിക്കുടിൽ മറഞ്ഞു നിന്നു നോക്കുക. (രണ്ടാളും അങ്ങിനെചെയ്യുന്നു.) ഇന്ദിവരിക - (താമരയില പറിച്ചതായി നടിച്ച്) ആരണ്യകെ ! ഭവതി താമരപ്പൂവു പറിക്കൂ- ഞാനീത്താമരയിലയിൽ ചേമന്തിപ്പൂക്കൾ പറിച്ചു ദേവിയുടെ അടുക്കൽ പോകട്ടെ. രാജാവ - സഖേ ! വർത്തമാനം പറയുകയാണെന്നു തോന്നുന്നു. മനസ്സിരുത്തി കേൾക്കുക. ഒരു സമയം വിവരം ഒക്കെ അറിയാം. (ഇന്ദീവരിക പോകുവാൻ ഭാവിക്കുന്നു) ആരണ്യക - അല്ലെ. ഇന്ദീവരികെ ! എനിക്കിവിടെ നിന്നോടുകൂടാതെ ഇരിപ്പാൻ ഞെരുക്കമാണ്. ഇന്ദീവരിക - (ചിരിച്ചിട്ട്) ഇപ്പോൾ ദേവി പറഞ്ഞു ഞാൻ കേട്ടതു പോലെയായാൽ പിന്നെ ഭവതി എന്നോടു കൂടാതെ വളരെ ദിവസം ഇരിക്കേണ്ടി വരുമെല്ലോ. ആരണ്യക - (വിഷാദത്തോടെ) ദേവി എന്താണ് പറഞ്ഞത്?

ഇന്ദീവരിക - 'വിന്ധ്യകേതുവിന്റെ മകളായ ഇവൾക്കു ഭർത്താവുണ്ടാവേണ്ടുന്ന കാലംവന്നാൽ എന്നെ ഓർമ്മയാക്കണ'മെന്ന് അപ്പോൾതന്നെ മഹാരാജാവ് എന്നോടു പറഞ്ഞിരുന്നു. എനി ഇപ്പോൾ അവിടെ ഓർമ്മയാക്കട്ടെ. എന്നാൽ പിന്നെ ഇവൾക്കു ഭർത്താവിനെ ഉണ്ടാക്കുവാൻ ശ്രമിക്കുമല്ലൊ" എന്നാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/25&oldid=217139" എന്ന താളിൽനിന്ന് ശേഖരിച്ചത്