താൾ:Priyadarshika - Harshan 1901.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

ഊക്കൻ സൌധങ്ങളാലെ നയനമതിനുമേ താമരപ്പൂമണത്താൽ മൂക്കിന്നും വാരിതട്ടീട്ടിളകിന ചെറുകാ റ്റേറ്റു സൌഖ്യംമെയിക്കും വരൂ- കുളത്തിന്റെ കരെക്കു ചെല്ലുക. (ചുറ്റിനടന്നു നോക്കീട്ട) സഖേ! നോക്കു നോക്കു. ഹൃദ്യങ്ങളായ കമലങ്ങളൊടൊത്തുകൊണ്ടു മദ്യാതിനിർമ്മലമതായ കുളം നിനച്ചാൽ ഉദ്യാനദേവതയുടെ നയനം കണക്കേ സദ്യോ മുദം മമ തരുന്നിത നോക്കിടുമ്പോൾ വിദൂഷകൻ - (കൗതുകത്തോടേ) അല്ലേ തോഴരേ! നോക്കു-നോക്കു- പുഷ്പസൗരഭ്യത്തോടുകൂടിയ വണ്ടിന്റെ നിരപോലെയുള്ള തലമുടിയോടും, പവിഴവള്ളിപോലെ ചുകന്ന കരപല്ലവത്തോടും, ഭംഗിയിൽ കൃശമായി മനോഹരമായ ബാഹുലതയോടും കൂടി സത്യമായിട്ടും പ്രത്യക്ഷമായികാണുന്ന ഉദ്യാനദേവതയേപ്പോലെയുള്ള ഈ സ്ത്രീ ഏതാണ്? രാജാവ് - (കൊതുകത്തോടെ നോക്കിട്ട്) അളവറ്റ രൂപലാവണ്യംകൊണ്ടിവൾ എനിക്കും അനേകവിധസംശയങ്ങളെ ജനിപ്പിക്കുന്നു. സത്യമായിട്ടും എനിക്കിവളേ മനസ്സിലായില്ല. നോക്കൂ!. അല്ലാ! പാതാളദിക്കിന്നുരഗതരുണിതാൻ വന്നിതോ പാരു കാണ്മാ നില്ലാ, പാതാളലോകത്തിവളൊടു സമയാം നാരിയെ കണ്ടതില്ല? ഉല്ലാസത്താൽ നിലാവിങ്ങിനെ മരുവുകയാ

മല്ല രാവല്ല യിപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/24&oldid=217138" എന്ന താളിൽനിന്ന് ശേഖരിച്ചത്