താൾ:Priyadarshika - Harshan 1901.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശിക

അത അസാദ്ധ്യമാണ്- വിലപിടിച്ചതായ വംശത്തെ വെളിവാക്കിത്തീർത്തു തന്നത്താനെ നിസ്സാരമാക്കുന്നതും ഭംഗിയല്ല. എല്ലാം പറഞ്ഞതുപോലെ ചെയ്തു തന്നെ അല്ലാതെ എനിയെന്താണ ഗതി. ഇന്ദീവരിക - ആരണ്യകെ! ഇവിടെ വരൂ. ആരണ്യക - ഇതാ ഞാൻ വരുന്നു. (തളർച്ച നടിച്ച) കുളത്തിലേക്ക എനിയും ദൂരമുണ്ടോ?. ഇന്ദീവരിക - ഈ ചേമന്തിത്തോട്ടത്തിന്റെ മറവിലാണ്. വരു- നാം ഇറങ്ങുക- (ഇറങ്ങുന്നതായി നടിക്കുന്നു). രാജാവ - സഖേ! മറെറന്താണതാൻ വിചാരിക്കുന്നത ? വർഷകാലത്തോടു വളരെ സാദൃശ്യമുണ്ടെന്നാണ പറഞ്ഞത- ('നെന്മേനിപ്പൂവിനെക്കാൾ' എന്ന പദം ഒന്നുകൂടി ചൊല്ലുന്നു.) വിദൂഷകൻ - (ദ്വേഷ്യത്തോടെ) അതുമിതും നോക്കിക്കൊണ്ട അവിടുത്തേക്കു വിരഹനിർഭരമായ മനസ്സിനെ വിനോദിപ്പിക്കുന്ന തിരക്കാണ- ബ്രാഹ്മണനായ എനിക്കു പിന്നെ, സ്വസ്തിവായനത്തിന്നുള്ള സമയം അതിക്രമിക്കുന്നു- ഞാനെനി വേഗം കുളത്തിൽ ചെന്നു കുളിച്ചു ദേവിയുടെ അടുക്കൽ ചെന്നു ഹാജരാവട്ടെ. രാജാവ - എടൊ വിഡ്ഢി ! നോമിപ്പോൾ കുളത്തിന്റെ സമീപം എത്തിക്കഴിഞ്ഞു. ഇങ്ങിനെ അനേകെന്ദ്രിയങ്ങൾക്ക ഉണ്ടാകുന്ന സുഖത്തെ അനുഭവിച്ചിട്ടും താൻ കാണുന്നില്ലല്ലൊ നോക്കു. കാന്താമഞ്ജീരമഞ്ജുക്വണിതമൊടെതിരാ മന്നശബ്ദം ചെവിക്കു കാന്ത്യാ തീരദ്രുമത്തിൻനിരയുടെ യിടയിൽ

കൂടവേ കണ്ടിടുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/23&oldid=217137" എന്ന താളിൽനിന്ന് ശേഖരിച്ചത്