താൾ:Priyadarshika - Harshan 1901.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

നെന്മേനിപ്പൂവിനെക്കാൾ പ്രഭകലരുമിള മ്പുല്ലിനാലേ മൃദുത്വം ചെമ്മേ ചേർന്നിട്ടു കേടറെറാരു മരതകര ത്നത്തിറെക്കൊപ്പമായീ, വീണീടും ചെമ്പരത്തിക്കുസുമനിരകളോ ടൊത്തിടുന്നിന്ദ്രപ്രദേശം കാണുന്നുണ്ടിനഗോപ പ്പുഴുനിവഹമഹോ മൂടി വാഴുന്നപോലേ (അനന്തരം ദാസി പ്രവേശിക്കുന്നു) ദാസി - വാസവദത്താദേവി എന്നോടു കല്പിക്കയുണ്ടായി "എടീ ഇന്ദീവരികേ ഞാനിന്ന് അഗസ്ത്യമഹർഷിയെ പൂജിപ്പാൻ പോകുന്നു. അതുകൊണ്ടു നീ പോയി ചേമന്തിപ്പൂമാലകെട്ടിക്കൊണ്ടു വരണം. ഈ ആരണ്യകയും ധാരാഗൃഹോദ്യാനത്തിലുള്ള താമരപ്പൂക്കൾ, വൈകുന്നേരം കൂമ്പിപ്പോകുന്നതിന്നു മുൻപായിട്ടു, വേഗത്തിൽ പറച്ചുകൊണ്ടുവരട്ടെ" എന്ന് - ഈ സാധുവിന്ന ആ കുളം അത്ര പരിചയമില്ലാത്തതുകൊണ്ടു ഞാനവളെ കൂട്ടിക്കൊണ്ടുപോകട്ടെ (അണിയറെക്കു നേരേ നോക്കീട്ട) ആരണ്യകേ!! ഇവിടെ ഇങ്ങട്ടവരു. (അനന്തരം ആരണ്യക പ്രവേശിക്കുന്നു)

ആരണ്യക - (കണ്ണുനീരോടേ വ്യാകുലപ്പെട്ടു വിചാരം) അങ്ങിനെയുള്ള വംശത്തിൽ ജനിച്ചു മറ്റുള്ളവരോട ആജ്ഞാപിച്ചുകൊണ്ടിരുന്ന എനിക്കിപ്പോൾ അന്യന്റെ കല്പന കേൾക്കേണ്ടിവന്നുവല്ലോ. ദൈവത്തിന്ന ഇന്നതേ ചെയ്തുകൂടുവെന്നില്ല. അല്ലെങ്കിൽ, ഇതെന്റെ ദോഷം തന്നെയാണല്ലോ. ഇതെല്ലാം അറിഞ്ഞിട്ടും ശരീരത്തെ നശിപ്പിക്കാതിരുന്നില്ലേ? എനി ഇപ്പോൾ എന്താണ ചെയ്യേണ്ടത്? ഞാൻ വിചാരിച്ചതു ചെയ്കയാണെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/22&oldid=217136" എന്ന താളിൽനിന്ന് ശേഖരിച്ചത്