താൾ:Priyadarshika - Harshan 1901.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

വിദൂഷകൻ - വരൂ - പോകുക. (ചുറ്റി നടന്നു നോ ക്കീട്ട) അല്ലയോ തോഴരെ! നോക്കു ഇടവിടാതെ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന പലമാതിരി പുഷ്പങ്ങളേക്കോണ്ടു മനോഹരമായ പാറപ്പുറത്തോടും, സൗരഭ്യം കൊണ്ടു വന്നു ചേർന്നിരിക്കുന്ന വണ്ടുകളുടെ കനംകൊണ്ടു കലഞ്ഞതായ, എരഞ്ഞിമരത്തിലുള്ള പിച്ചകവള്ളികളോടും, താമര പൂവിന്റേ മണത്തോടു കൂടിവരുന്ന കാറ്റുതട്ടി വിടർന്ന ചെമ്പരത്തി പൂക്കളോടും, ഇടതിങ്ങി നിറഞ്ഞിരിക്കുന്ന പച്ചിലമരത്തിന്റേ തണലോടും കൂടിയ ധാരാഗൃഹോദ്യാനത്തിന്റെ ഭംഗിനോക്കു. രാജാവ - സഖേ ! താൻ പറഞ്ഞതു ശരിയാണ്. ഇതാ ഇവിടേ ചേമന്തിപ്പൂക്കൾകൊണ്ടീ സ്ഥലമതു തളിരാൽ ഛന്നമാണെന്നു തോന്നും പാലപ്പൂവിന്റെ ഗന്ധം ഗജമദജലമാ ണെന്നു ശങ്കിച്ചുപോകും വണ്ടിൻകൂട്ടം, പൊഴിഞ്ഞീടിന കമലരജ സ്സേറ്റു പിംഗാംഗരാഗം പൂണ്ടുംകൊണ്ടങ്ങു പാടുന്നിതു മധുമദമോ ടൊത്തിതവ്യക്തവാക്കായ് വിദൂഷകൻ - അല്ലയോ തോഴരേ! ഇതുംകൂടി നല്ലവണ്ണം നോക്കു. ഇടവിടാതെ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന പുഷ്പങ്ങളോടു കൂടിയ മരം പാലമരം, ഇപ്പോഴും ഇലകളുടെ ഉള്ളിൽനിന്നു മഴ കഴിഞ്ഞ ഉടനെ ഇറ്റിവീഴുന്ന വെള്ളത്തുള്ളികളോടുകൂടിയതാണോ എന്നു തോന്നും.

രാജാവ - താനീ സദൃശപ്പെടുത്തിപ്പറഞ്ഞതു ശരിയാണ്. വർഷകാലത്തോടുവളരെസാദൃശ്യമുണ്ട- എന്തെന്നാൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/21&oldid=217135" എന്ന താളിൽനിന്ന് ശേഖരിച്ചത്