താൾ:Priyadarshika - Harshan 1901.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

രാജാവ - ക്ഷീണിച്ചും താലിമാത്രം ഗളതലമതിലാ ർന്നൊച്ച പൊങ്ങാതുരച്ചും ചേണറ്റുംകൊണ്ടുഷസ്സിൽ പെടുമൊരു വിധുവേ വക്ത്ര കാന്ത്യാ ജയിച്ചും കാണാനായ് നോൻപു നോറ്റിട്ടതിധൃതി കലരും കാന്തയെ പുത്തനായി കാണും പ്രേമത്തൊടൊത്തുള്ളവളൊടു കിടയായ് കാണുവാൻ കൌതുകം മേ വിദൂഷകൻ - (അടുത്തുചെന്ന) അവിടുത്തേക്കു നല്ലതു വരട്ടെ. രാജാവ - (നോക്കീട്ട) വസന്തകാ ! തനിക്ക എന്താണ ഒരു സന്തോഷമുള്ളതുപോലെ തോന്നുന്നത. വിദൂഷകൻ - ബ്രാഹ്മണനേ ദേവി പൂജിപ്പാൻ പോകുന്നു. രാജാവ - അതുകൊണ്ട എന്താണ?. വിദൂഷകൻ - (ഗർവ്വത്തോടെ) നാലും, അഞ്ചും, ആറും വേദങ്ങൾ പഠിച്ചിട്ടുള്ള അനേകം ബ്രാഹ്മണരുള്ള കോവിലകത്തു വെച്ചു ദേവിയുടെ അടുക്കൽ നിന്ന ഒന്നാമതായിത്തന്നെ സ്വസ്തിവായനം മേടിപ്പാൻ തക്ക യോഗ്യതയുള്ള ബ്രാഹ്മണനാണ ഞാൻ. രാജാവ - (ചിരിച്ചിട്ട) വേദത്തിന്റെ എണ്ണം കൊണ്ടുതന്നെ ബ്രാഹ്മണ്യം അറിയിച്ചു കഴിഞ്ഞുവല്ലോ, ആട്ടേ, മഹാബ്രാഹ്മണാ! വരു- ധാരാഗൃഹോദ്യാനത്തിലേക്കു പോകുക. വിദൂഷകൻ - മഹാരാജാവ കല്പിക്കുമ്പോലെ.

രാജാവ - എന്നാൽ മുമ്പിൽ നടക്കു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/20&oldid=217134" എന്ന താളിൽനിന്ന് ശേഖരിച്ചത്