താൾ:Priyadarshika - Harshan 1901.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചുന്നു തന്മരത്തിൻ തടസലിലരസാൽ ഛായയേ മാൻകിടാവും തഞ്ചാതെ ചഞ്ചരീകാവലി കരികവിൾ കൈ വിട്ടു കാതാർന്നിടുന്നു രുമണ്വൻ ! വേഗം എഴുനിൽക്കു- അകത്തുപോയി വേണ്ടുന്ന കർമ്മങ്ങളെല്ലാം കഴിച്ചു വിജയസേനനേ സൽക്കരിച്ചു കലിംഗരാജാവിനെ സംഹരിപ്പാൻ പറഞ്ഞയക്കുക. (എല്ലാവരും പോയി) (ഇങ്ങിനേ ഒന്നാമങ്കം) രണ്ടാമങ്കം. (അനന്തരം വിദൂഷകൻ പ്രവേശിക്കുന്നു) വിദൂഷകൻ - ഉപവാസവ്രതത്തോടു കൂടിയ വാസവദത്താദേവി, സ്വസ്തിവായനത്തിന്നുവേണ്ടി എന്നെ ക്ഷണിപ്പാൻ പോകുന്നുവെന്ന ഇന്ദീവരിക പാകയുണ്ടായി. അതുകൊണ്ടു ധാരാഗൃഹോദ്യാനത്തിലുള്ള കുളത്തിൽചെന്നു കുളിച്ചു ദേവിയുടെ അടുക്കൽ പോയി കോഴി കരയട്ടേ - അല്ലെങ്കിൽ നമ്മേപ്പോലെയുള്ള ബ്രാഹ്മണർക്കു കോവിലകത്തു നിന്ന എങ്ങിനെ പ്രതിഗ്രഹം കിട്ടും. (അണിയറെക്കു നേരേ നോക്കീട്ട്) ദേവിയുടെ വിരഹകാലത്തിലുള്ള വിനോദത്തിന്നു വേണ്ടി തോഴരിപ്പോൾ ധാരാഗൃഹോദ്യാനത്തിലേക്കുതന്നെ പുറപ്പെട്ടുകഴിഞ്ഞുവോ? എന്നാൽ തോഴരോടുകൂടി തന്നെ പോയിട്ടു പറഞ്ഞതു പോലെ ചെയ്യാം.

(അനന്തരം വിരഹിയായ രാജാവു പ്രവേശിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/19&oldid=217133" എന്ന താളിൽനിന്ന് ശേഖരിച്ചത്