താൾ:Priyadarshika - Harshan 1901.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചാനക്കൂട്ടമൊടിച്ച വാഴനിരയോ ടൊപ്പിച്ചു തപ്പാതവൻ മിന്നും വാളിനുചേർന്ന കാന്തി കലരു ന്നംസത്തോടൊത്തുള്ളവൻ സൈന്യങ്ങൾക്കതിതാപമിങ്ങിനെയഹോ ചേർത്തീടിനാനേകനായ് പിന്നീടായുധമേററു മാറു നുറുകി പ്പോയിട്ടതീക്ഷീണനായ് തീർന്നിട്ടുള്ളൊരു വിന്ധ്യകേതുനൃപനേ ക്കൊന്നീടിനേൻ പോരിൽഞാൻ

രാജാവ - രുമണ്വൻ ! സൽപുരുഷോചിതമായ വഴിക്കു ചെന്നു ചേർന്ന വിന്ധ്യകേതുവിൻറെ മരണത്താൽ സത്യമായിട്ടും നാം ലജ്ജിതനായി ഭവിക്കുന്നു.

രുമണ്വാൻ - ഗുണത്തിൽ മാത്രം മനസ്സു വെക്കുന്ന ഇവിടുത്തെപ്പോലേയുള്ളവർക്കു ശത്രുവിൻറെ ഗുണങ്ങളും സന്തോഷത്തെ ജനിപ്പിക്കുന്നു.

രാജാവ - വിജയസേനാ ! ഈ സന്തോഷത്തിൻറെ ഫലം കാണിച്ചു കൊടുപ്പാൻ തക്കവണ്ണം വിന്ധ്യകേതുവിന്നു മക്കൾ വല്ലവരുമുണ്ടോ?

വിജയസേനൻ - മഹാരാജാവേ! അതും അറിയിക്കാം- വിന്ധ്യകേതുവിനെ പരിവാരങ്ങളോടുകൂടി സംഹരിച്ചതിൽപിന്നെ അദ്ദേഹത്തിൻറെ ഭാർയ്യമാരെല്ലാം അദ്ദേഹത്തോടു കൂടിമരിച്ചു. ജനങ്ങളൊക്കെ വിന്ധ്യമലയിലേക്ക ഓടിപ്പോയി- ഇപ്രകാരം അപ്രദേശമെല്ലാം ശൂന്യമായി തീർന്നസമയം "അയ്യോ അഛ്ശാ ! അയ്യോ അഛ്ശാ ! എന്നിങ്ങിനെ കരഞ്ഞു പറഞ്ഞു കൊണ്ട് ആഭിജാത്യാനുരൂപയായ ഒരു കന്യകയേ വിന്ധ്യകേതുവിൻറെ ഗൃഹത്തിൽ ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/17&oldid=207158" എന്ന താളിൽനിന്ന് ശേഖരിച്ചത്