താൾ:Priyadarshika - Harshan 1901.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തകാലത്തിൽ വിചാരിയാതെതന്നെ ആ വിന്ധ്യകേതുവിൻറെ നേരെ ചെന്നു ചാടി.

രാജാവ - എന്നിട്ടു പിന്നെ?

വിജയസേനൻ - അനന്തരം വിന്ധ്യകേതു ഞങ്ങളുടെ സൈന്യങ്ങൾ നിലവിളികൂട്ടുന്ന കോലാഹലം കേട്ടുണർന്ന, വിന്ധ്യഗുഹയിൽനിന്നു വരുന്ന സിംഹം പോലെ, സൈന്യം വാഹനം മുതലായതൊന്നും നോക്കാതേ തൽക്കാലം അടുത്തുണ്ടായിരുന്ന ചുരുങ്ങിയ സന്നാഹത്തോടു കൂടി പുറപ്പെട്ടു വന്ന, തൻറെ പേരുവിളിച്ചു പറഞ്ഞു ഘോഷിച്ചുകൊണ്ടു വേഗത്തിൽ ഞങ്ങളോടു യുദ്ധത്തിന്ന ആരംഭിച്ചു.

രാജാവ - (രുമണ്വാനെ നോക്കി ചിരിച്ചിട്ട) വിന്ധ്യകേതു ചെയ്തതു നന്നായി. എന്നിട്ടോ പിന്നെ?

വിജയസേനൻ - ഞങ്ങൾ പിന്നെ, അദ്ദേഹമിദ്ദേഹമാണെന്നു വെച്ചു മത്സരവും ഉത്സാഹവും ഒന്നുകൂടി വർദ്ധിച്ചു വലുതായ യുദ്ധത്തിൽ സഹായക്കാരെയൊക്കെ, ഒടുക്കയതിൻറെ ശേഷം, അദ്ദേഹം ഏകനായിട്ടു തന്നേ സൈന്യനാശത്താൽ അധികമായ കോപത്തോടുകൂടി അതിഭയങ്കരമായ യുദ്ധം തുടങ്ങി.

രാജാവ - നന്നായി ! വിന്ധ്യകേതു ! വളരെ നന്നായി-

വിജയസേനൻ - മഹാരാജാവേ! എന്തിനു വളരേ പറയുന്നു. ചുരുക്കമായറിയിക്കാം.

മാറാൽക്കുത്തിയിടിച്ചു പത്തിനിരയെ പ്പേഷിച്ചു, ബാണങ്ങളാൽ ദുരത്തശ്വസമൂഹമങ്ങിനെ മൃഗ ക്കൂട്ടം കണക്കോട്ടിയും നാനാസ്ത്രങ്ങളുതൃത്തുകൊണ്ടു തരസാ

വാളും കരത്തി പിടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/16&oldid=207157" എന്ന താളിൽനിന്ന് ശേഖരിച്ചത്