താൾ:Priyadarshika - Harshan 1901.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുമണ്വാൻ - (വിചാരിച്ചിട്ട്)

ദോഷങ്ങളോടിടപെടാത്തവനെങ്കിലും താൻ ദോഷങ്ങൾചെയ്തവനതെന്നൊരു ശങ്കയോടെ തൽക്കാലമെങ്കിലുമുടൻ പുറമേക്കു പോയാൽ പുക്കുന്നു ദാസരവനീപതിതൻറെ മുമ്പിൽ

(അടുത്തുചെന്നു) മഹാരാജാവു ജയിച്ചാലും.

രാജാവ - (പീഠം ചൂണ്ടിക്കാണിച്ചു) രമണ്വൻ ! ഇവിടെ ഇരിക്കു.

രുമണ്വാൻ - ( ചിരിച്ചുകൊണ്ട ഇരുന്നിട്ട) വിന്ധ്യ കേതുവെ ജയിച്ചുവന്ന വിജയസേനൻ ഇതാ നമസ്കരിക്കുന്നു.

(വിജയസേനൻ അപ്രകാരം ചെയ്യുന്നു).

രാജാവ - (ആദരത്തോടെ ആലിംഗനം ചെയ്യു) ത നിക്കിപ്പോൾ സുഖക്കേടൊന്നുമില്ലല്ലൊ.

വിജയസേനൻ - തിരുമനസ്സിലെ അനുഗ്രഹത്താൽ ഇപ്പോൾ സുഖംതന്നെ.

രാജാവ - വിജയസേനാ! ഇരിക്കു.

(വിജയസേനൻ ഇരിക്കുന്നു) രാജാവ - വിജയസേനാ ! വിന്ധ്യകേതുവിൻറെ വർത്തമാനം എന്തൊക്കെയാണ്? പറയു.

വിജയസേനൻ - മഹാരാവേ ! തിരുമനസ്സുകൊണ്ടു കോപിച്ചാലുള്ള അവസ്ഥയിലായി എന്നല്ലാതെ മറെറന്തു പറവാനാണ് ?.

രാജാവ - എന്നാലും വിസ്തരിച്ചുതന്നെ കേൾക്കണം.

വിജയസേനൻ - മഹാരാജാവേ ! എന്നാൽ കേട്ടാലും- ഇവിടെ നിന്നു ഞങ്ങൾ, തിരുമനസ്സിലെ കല്പനപ്രകാരം കരിതുരഗപദാതി സൈന്യങ്ങളോടു കൂടി പുറപ്പെട്ടു മൂന്നു ദിവസംകൊണ്ടു വളരെ ദൂരം നടന്നെത്തി, പ്രഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/15&oldid=207156" എന്ന താളിൽനിന്ന് ശേഖരിച്ചത്