താൾ:Priyadarshika - Harshan 1901.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧-ാം അങ്കം
പ്രിയദൎശികാ‌

ത്തിന്നു ഇതു തന്നെ ഉത്തമം + (അണിയറക്കു നേരെ നോക്കീട്ടു) അല്ലാ; പ്രസ്താവനെക്ക ആരംഭിച്ചപ്പോഴേക്കും തന്നെ നമ്മുടെ അഭിപ്രായമറിഞ്ഞ അംഗരാജാവായ ദ‌ഢവമ്മാമിന്റെ വേഷം കെട്ടീട്ടു നമ്മുടെ സബോദരൻ തെയ്യാറാക്കി കഴിഞ്ഞുവോ? എന്നാൽ എനി വേണ്ടുന്ന വേഷമണിയുവാൻ ഞാനും ഒരുങ്ങട്ടെ (പോയി)

(ഇങ്ങിനെ പ്രസ്താവന)

(അനന്തരം കഞ്ചുകി പ്രവേശിക്കുന്നു)

കഞ്ചുകി__ വ‌നാനശ്രമങ്ങളെ നടിച്ചു നിശ്വസിച്ചിട്ട)
അയ്യോ! കഷ്ടം! കഷ്ടം!
രാജാവിനുള്ളഴലു ബന്ധുവിയോഗതാപം
രാജ്യം വെടിഞ്ഞതഥ ദുൎഘടമാൎഗദുഃഖം
രം വന്നതൊക്കെ യിവനിങ്ങനെ യിത്രനാളും
ജീവിച്ചതിന്റെ ഫലമാണതിനില്ല വാദം       ൫

(വ്യസനത്തോടും-അത്ഭുതത്തോടും) “മകളെ തരേണമെന്നു ഞാനപേക്ഷിച്ചിട്ടും വത്സരാജാവിന്നു കൊടുപ്പാനല്ലെനിശ്ചയിച്ചത്“ എന്നിങ്ങനെ പരിവിച്ചുകൊണ്ട് വത്സരാജാവു ചങ്ങലയിൽ കിടക്കുന്നതരം നൊക്കി, രഘു ദിലീപനളമാരൊടു തുല്യനായി തടവു ക്രടാത്ത ശക്തി ത്രയത്തോടുകൂടിയ ദൃഢവമ്മ മാഹാരാജാവിന്നു മഹാപാപി കലിംഗൻ ഇങ്ങിനയുള്ള ആപത്തു വരുത്തിയെന്നുള്ളതു സത്യാമാണെങ്കിലും ഉള്ളതായി തോന്നുന്നില്ല- ദൈവം ഞങ്ങളുടെ നേരെ ഇത്ര കഠിനനായിപ്പോയതെന്താണ്? എങ്ങിനയെങ്കിലും രാജപുത്രിയെ വത്സരാജാവിനുകൊണ്ടക്കൊടുത്തു സ്വാമിയുടെ കടം വീട്ടാമെന്നുവിചീരിച്ച, പ്രളയകാലം പോലെയുള്ള ആയുദ്ധകോലാഹലത്തിന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/11&oldid=207854" എന്ന താളിൽനിന്ന് ശേഖരിച്ചത്