താൾ:Priyadarshika - Harshan 1901.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്മാരെന്നെ ബഹുമാനപൂർവ്വം വിളിച്ചിങ്ങിനെ പറഞ്ഞു. "ഞങ്ങളുടെ സ്വാമിയായ ശ്രീഹർഷമഹാരാജാവ് അതിവിശേഷപ്പെട്ട കഥാബന്ധത്തോടുകൂടി 'പ്രിയദർശികാ' എന്നൊരു നാടിക ഉണ്ടാക്കീട്ടുണ്ടെന്നു ബഹുവാക്കായി കേട്ടു. എന്നാലത അഭിനയിച്ചു കണ്ടിട്ടില്ല. അതു കൊണ്ടു, സകലജനാനന്ദകരനായിരിക്കുന്ന ആ രാജാവിനെക്കുറിച്ചുള്ള ബഹുമാനംകൊണ്ടൊ ഞങ്ങളുടെ നേരെയുള്ള കൊണ്ടൊ, അതൊന്നു വേണ്ടവിധം നടിച്ചുകണ്ടാൽ കൊള്ളാം" എന്ന- അതിനാൽ എനി വേഷം കെട്ടി അഭീഷ്ടം സാധിക്കുവാൻ നോക്കട്ടെ. (ചുററും നോക്കീട്ട) സദസ്യന്മാർക്കെല്ലാം ഇതു സമ്മതമായിരിക്കുമെന്നാണ് എന്റെ ഊഹം- എന്തെന്നാൽ:-

ശ്രീഹർഷൻ കവിവീര, നിസ്സഭഗുണം കൊണ്ടാടിടും നല്ലതാ ണീഹർഷാസ്പദവത്സരാജചരിതം നാട്യജ്ഞരാം ഞങ്ങളും ഓരോന്നീവകയോർക്കിലൊക്കെ മതിയാം, മൽഭാഗ്യപൂരത്തിനാ ലാരാൽ സർവവുമൊത്തുകൂടിയിവിടെ ശ്ശോഭിച്ചിടുന്നുണ്ടഹോ

(ആകാശത്തിൽ ചെവികൊടുത്ത) എന്തുപറയുന്നു? "ഭൈമിക്ഷിതിക്കടമയാമുദയാവനീശൻ സാമാന്യമട്ടിലതു ഭാഷയിലാക്കിയില്ലേ? ആമോദമോടഭിനയിച്ചതു കാണ്മതിന്നായ് കാമിച്ചിടുന്നു കുതുകാത്തൊടു ഞങ്ങളെല്ലാം"

എന്നോ ? (ആലോചിച്ചിട്ട) സദസ്യന്മാർ പറഞ്ഞതു ശരിതന്നെ. മലയാളികളായ ഇവരുടെ സന്തോഷ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/10&oldid=206932" എന്ന താളിൽനിന്ന് ശേഖരിച്ചത്