പണമാത്രമായെങ്കിലുമിരിക്കുന്ന ദൎപ്പണത്തിങ്കൽ യാതൊരു പ്രകാരംദന്തി പ്രതിഫലിക്കും അപ്രകാരം അല്പമായെങ്കിലുമിരിക്കന്ന പ്രകരണത്തിങ്കൽ മഹത്തായിരിക്കുന്ന വ്യാകരണം സ്ഫുരിക്കും.
പണമാത്രം = പണപ്രമാണം. ദൎപ്പണം=കണ്ണാടി. ദന്തി=ഗജം. പ്രതിഫലിക്കുക = പ്രതിബിംബിക്കുക. പ്രകരണം = പ്രബന്ധം. സ്ഫുരിക്കുക=പ്രകാശിക്കുക.
ഇതിങ്കൽ പഞ്ചാശദ്വൎണ്ണങ്ങളുടെ സന്തതിക്കു പ്രസിദ്ധമായിരിക്കുന്ന പാഠക്രമം ഭവിക്കുന്നു.സ്വത്തുക്കൾക്കു വ്യാകരണത്തിങ്കൽ ലളങ്ങളുടെ അവിശിഷ്ടതം മതമായി.
ഇതു=പ്രവേശകാഖ്യഗ്രന്ഥംപഞ്ചാശദ്വൎണ്ണസന്തതി=പഞ്ചാശദ്വൎണ്ണങ്ങളുടെ സന്തതി. പഞ്ചാശ്വദൎണ്ണങ്ങൾ=അൻപത്തൊന്നക്ഷരങ്ങൾ. സന്തതി=സമൂഹം. പാഠക്രമം=പാഠത്തിന്റെ ക്രമം. സത്തുക്കൾ=മഹാന്മാർ. ലളങ്ങൾ=ലകാരളകാരങ്ങൾ. അവിശിഷ്ടത്വം=അഭേദം.
ഈ ഗ്രന്ഥത്തിങ്കൽ അമ്പതക്ഷരങ്ങൾക്കും ലോകപ്രസിദ്ധമായിരിക്കുന്ന പാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു.മററുള്ളവ വ്യാകരണ ഗ്രന്ഥങ്ങളിൽ അൻപത് അക്ഷരങ്ങളുടെ പാഠം ഈ ക്രമത്തെ അനുസരിക്കുന്നില്ല.അതുകൊണ്ട് ഈ ഗ്രന്ഥത്തിനു മററുള്ള വ്യാകരണ ഗ്രന്ഥങ്ങളിൽ നിന്ന് ഇങ്ങനെ ഒന്നാമത്തെ നിലയിൽനിന്നു തന്നെ ഭേദം പ്രത്യക്ഷപ്പെടുന്നു.പാണിനീയ ഗ്രന്ഥത്തിങ്കലും മററും വ്യഞ്ജനങ്ങൾ ഹകാരാദിയിട്ടു പഠിപ്പിക്കപ്പെട്ടിരുന്നു.ലോകപ്രസിദ്ധപാഠക്രമമാകട്ടെ കകാരദിയായിട്ടാകുന്നു.
ഇവിടെ ആദ്യങ്ങളായിരിക്കുന്ന പതിനാലു സ്വരങ്ങളെന്നും അച്ചുകളെന്നും ഇങ്ങിനെ അഭിസംജ്ഞിതങ്ങളായി തല്പരങ്ങൾ ക്രമത്താലെ അനുസ്വാരമെന്നും വിസ്സൎഗ്ഗമെന്നും സ്മൃതങ്ങളായി.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.