താൾ:Praveshagam 1900.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

‌‌

സവ്യംഖ്യാനെ പ്രവേശകേ


നിജാ=ആത്മീയാ. ലക്ഷ്മി=രാജലക്ഷ്മി ശോഭയെന്നും. പ്രകാശ വിഷയം=പ്രകാശമായിരിക്കുന്ന വിഷയം. പ്രകാശം=ശോഭമാനം. വിഷയം=ദേശംപ്രകാശത്തിന്റെ വിഷയമെന്നും. പ്രകാശം=തേജസ്സ്. വിഷയം=ആശ്രയം. രഞ്ജയൻ=രഞ്ജിപ്പിക്കുന്നവൻ. രഞ്ജിപ്പിക്കുക= സന്തോഷിപ്പിക്കുക ശോഭിപ്പിക്കുക എന്നും. ഉദ്യത്ത്=ഉദിച്ചിയങ്ങുന്നവൻ. ഉദിക്കുക=അഭിവൃദ്ധിയെ പ്രാപിക്കുക ആവിൎഭവിക്കുക എന്നും. സുകൃതാലംബനം=സുകൃതത്തിന്റെ ആലംബനം. സുകൃതം= പുണ്യം. ആലംബനം=ആധാരം രവിര=വിവൎമ്മവാജാവ് ആദിത്യനെന്നും.

പ്രവേശകസ്സംസ്ക്രിയതേ ശബ്ദശാസ്ത്ര പ്രവേശകഃ സുഖമോയ മൃജൂൎമ്മാൎഗ്ഗോ ബാലാനാമ്മന്ദചേതസാം.


ശബ്ദശാസ്ത്രപ്രവേശകമായിരിക്കുന്ന പ്രവേശകം സംസ്കരിക്കുപ്പെടുന്നു. ഇത് മന്ദചേദസ്സുകളായിരിക്കുന്ന ബാലന്മാൎക്കു സുഗമായി ഋജൂവായിരിക്കുന്ന മാൎഗ്ഗമാകുന്നു.

ശബ്ദശാസ്ത്രപ്രവേശകം = ശബ്ദശാസ്ത്രത്തിന്റെ പ്രവേശകം ശബ്ദശാസ്ത്രം = വ്യാകരണം. പ്രവേശകം = പ്രവേശിപ്പിക്കുന്നത്. പ്രവേശകം=പ്രവേശകാഖ്യ ഗ്രന്ഥം. മന്ദചേതസ്സുകൾ=അല്പബുദ്ധികൾ. ബാലൻമാർ=അവ്യുല്പന്നൻമാർ. സുഗമം=സുഖേന ഗമിക്കാവുന്നത്. ഋജൂ=അവക്രം

പ്രവേശകേന ജാനന്തി ശബ്ദാൻ വ്യകരണക്ഷാമാഃ ഇക്ഷൂൻ ഖാദന്തി നാദന്താ രസം ശൎക്കരയാ വിദുഃ

൪.


വ്യാകരണാക്ഷമൻമാർ പ്രവേശകംകൊണ്ടു ശബ്ദങ്ങളെ അറിയുന്നു അദന്തൻമാർ ഇക്ഷുക്കളെ ഖാദിക്കുന്നില്ല. ശൎക്കര കൊണ്ട് രസത്തെ അറിയുന്നു.

വ്യകരണാക്ഷമൻമാർ=വ്യാകരണത്തിങ്കൽ അക്ഷമൻമാരായുള്ളവർ. അക്ഷമൻമാർ=അസമൎത്ഥൻമാർ. അദന്തൻമാർ =ദന്തരഹിതൻമാർ. ഇക്ഷുക്കൾ=കരിമ്പുകൾ. ഖാദിക്കുക=ഭക്ഷിക്കുക. ശൎക്കര=പഞ്ചസാര

ദൎപ്പണേ പണമാഃത്രപി ദന്തീപ്രതിഫലേദ്യഥാ തഥാല്പേപി പ്രകരണേ മഹദവ്യാകരണംസ്ഫുരേൽ.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/8&oldid=207439" എന്ന താളിൽനിന്ന് ശേഖരിച്ചത്