പ്രവേശകം.
സവ്യാഖ്യാനം
ഹരി ശ്രീ ഗണപതായേ നമ
സംജ്ഞാനപ്രകരണം
ഉപാസ്മഹേ ജ്ഞാനമുദ്രാം രാമചന്ദ്രകരോദിതാം.൧
അശേഷാഗമതാല്പൎയ്യ കൈരവോൽ ബോധചന്ദ്രികയായി രാമചന്ദ്രകരോദിതയായിരിക്കുന്ന ജ്ഞാനമുദ്രയെ ഞങ്ങൾ ഉപാസിക്കുന്നു.
അശേഷാഗമതാല്പയ്യകൈരവോൽ ബോധചന്ദ്രികാ=അശേഷങ്ങളായിരിക്കുന്ന ആഗമങ്ങളുടെ താല്പൎയ്യമാകുന്ന കൈരവത്തിന്റെ ഉൽബോധത്തിങ്കൽ ചന്ദ്രികയായുള്ളത്. അശേഷങ്ങൾ =ഒട്ടൊഴിയാതുള്ളവ.ആഗമങ്ങൾ=ശാസ്ത്രങ്ങൾ.കൈരവം=ആമ്പൽ.ചന്ദ്രികാ=ചന്ദ്രപ്രകാശം.രാമ ചന്ദ്രകരോദത=രാമനാകുന്ന ചന്ദ്രന്റെ കരങ്ങളാകുന്ന കരങ്ങളിൽ നിന്നും ഉദിതയായുള്ളത്.കരങ്ങൾ =ഹസ്തങ്ങൾ. രശ്മികൾ=ഉദിതാ (ഉത്ഭുതാ)ജ്ഞാനമുദ്ര=തതജ്ഞാനം. ഉപാസിക്കുക=സേവിക്കുക.
ലക്ഷ്മ്യാപ്രകാശയവിഷയം രഞ്ജയന്നിജയാ നിജം നിത്യ മുദ്യ ദ്വിജയതേ സുകൃതാലംബനം രവിഃ൨
നിജയായിരിക്കുന്നലക്ഷ്മികൊണ്ടുനിജമായിരിക്കുന്ന പ്രകാശ വിഷയത്തെ രഞ്ജനായി നിത്യം ഉദ്യത്തായി സുകൃതാലംബനമായിരിക്കുന്ന രവി ജയിക്കുന്നു.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.