താൾ:Praveshagam 1900.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുഖവര


ഈഗ്രന്ഥത്തിന്റെ മാഹാത്മ്യത്തെപ്പററി അധികമൊന്നും പറയണമെന്നില്ല. ഈ ഗ്രന്ഥം (മൂലം) പാണ്ഡിത്യംകൊണ്ടും കവിത്വംകൊണ്ടും പ്രതീഷ്ഠയെ പ്രാപിച്ചിട്ടുളള കേരളീയന്മാരിൽവച്ചു സർവധാ പ്രഥമഗണനീയനും പൂജ്യപാദനുമായ, മേപ്പത്തുർ നാരായണഭട്ടപാദനെ അഭ്യസിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരുനാഥൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയെന്ന മഹാത്മാവിനാൽ ഉണ്ടാക്കപ്പെട്ടതാണു്. തക്കതായ ഒരു വ്യാഖ്യാനം ഇല്ലാതിരുന്നതുകൊണ്ടു ഇതിന്റെ പ്രചാരം കേരളത്തിൽ തന്നെയും അല്പിയസൂരമായിരുന്നു. കോവിൽകണ്ടിയിൽ ആറ്റുപുറത്തു ഇമ്പിച്ചവൻ ഗുരുക്കൾ എന്ന മഹാവിദ്വനാൽ ഉണ്ടാക്കപ്പെട്ട 'പ്രകാശികാ' എന്ന നാമധേയത്തോടുകുടിയ ഈ വ്യാഖ്യാനം മേൽപറയപ്പെട്ട ന്യൂനതയെ സവിശേഷം പരിഹരിച്ചിരിക്കന്നുവെന്നു പണ്ഡിതാഗ്രേസരന്മാരായ പലരും ഐകകണ്ഠ്യം സമ്മതിക്കുന്നുണ്ട്. ഇതിനുമുമ്പ് അച്ചടിച്ചു പ്രസിദ്ധം ചെയ്തിട്ടില്ലാത്തതും ഈ വ്യാഖ്യാതാവിനാൽ തന്നെ വ്യാഖ്യാനിക്കപ്പെട്ടിട്ടുളളവയുമായ ഇതിന്റെ ഉത്തരമാൎഗവും ലഘുകൌമുദിയെന്ന വ്യാകരണഗ്രന്ഥത്തന്റെ എത്രയും ലളിതമായ ഒരു വ്യാഖ്യാനവും എന്റെ ഗുരുനാഥനായ ശ്രീ ഗുരുനാണുചരണാലയം കൃഷ്ണനാശാനവർകളാൽ വ്യാഖ്യാനിക്കപ്പെട്ട 'ബാലപാഠാമൃത'ത്തിന്റെ ഒരു വ്യാഖ്യാനവും‌ ‌അച്ചടിച്ചുവരുന്നതു ഉടനേതന്നെപുറപ്പെടുന്നതാകുന്നു. ഇവകൂടാതെ പലവിഷയങ്ങളിലായി അനേകം സംസ്കൃതഗ്രന്ഥങ്ങളേ കേരളവർമ്മവിദ്യാമന്ദിരത്തിൽനിന്നും വ്യാഖ്യാനിപ്പിച്ചു വരുന്നുണ്ടു്. അവയെല്ലാം കേരളീയ വിദ്യാൎത്ഥികളുടേയും മഹാജനങ്ങളുടേയും സമാരാധനത്തിനായിക്കൊണ്ടു ഭവിക്കണമെന്നുളള ആശംസയോടുകുടി ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊളളുന്നു.

എന്ന്
കെ. ഭാരതി
കീൾക്കരുവാ
കരുവാ
കൊല്ലം.


൧൦൭൬
തുലാം ൨൦.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/5&oldid=207348" എന്ന താളിൽനിന്ന് ശേഖരിച്ചത്