Jump to content

താൾ:Praveshagam 1900.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨ സവ്യഖ്യന പ്രവേശകേ ചരണാദികത്തെ വ്യപിച്ചിട്ടെന്നർത്ഥം. വാക്യത്തിങ്കലും സ്മരണത്തിങ്കലും സംഭവിക്കുന്ന ആകാരം ആങ് അല്ല സ്മരണമെന്നാൽ പൂർവ്വവാക്യാർത്ഥനുഭവമാകുന്നു ഇവിടേക്കുദാഹരണം ആ എവം തത്വമർയാദാ ആ എവം തൽകൃതാ മയാ ആ, എവം തത്വമർയ്യാദാ എന്നുള്ളേടത്തു ആകാരം വാക്യർത്ഥത്തിലിരിക്കുന്നതാകകൊണ്ട് ആങ് അല്ലെന്നു വിചാരിക്കേണ്ടതാകുന്നു.അതു നിമിത്തം അതിന്നു സന്ധികാർയ്യം വന്നിട്ടില്ല. എവം, തൽകൃതാമയാഎന്നുള്ളേടത്തു അകാരത്തിന്നു സ്മരണാർത്ഥകത്വമുണ്ടായിരിക്കയാൽ അതു ആങ് അല്ലെന്നും അതുനിമിത്തം അതിന്നു സന്ധികാർയ്യം വന്നിട്ടില്ലെന്നും വിചാരിക്കേണ്ടതാകുന്നു.

                 ഇതി സ്വരസന്ധി പ്രകരണം
         
         അഥവ്യഞ്ജനസന്ധിപ്രകരണം.

സ്വരാൽ പരോദ്വിരുച്യേത ഛകാരേ മധുരാച്ഛവിസ്തുകാര്യം വർജ്ജം വിധയപദാന്തവിഷയാപരെ സ്വരത്തിങ്കൽ നിന്നു പരമായിരിക്കുന്ന ഛകാരം രണ്ടുവട്ടം വചിക്കപ്പെടും പരമായിരിക്കുന്ന വിധികൾ സ്തുകാര്യത്തെ വർജ്ജിച്ചിട്ടു പദാന്തവിഷയങ്ങൾ.

പദാന്തവിഷയങ്ങൾ=പദാന്തം വിഷയമായുള്ളവ. ഒരു സ്വരത്തിങ്കൽ നിന്നു മേല്പെട്ടിരിക്കുന്ന ഛകാരത്തിന്നു ദ്വിത്വം വരും. മധുരാഛവിഃഎന്നുള്ളേടത്തു രേഫത്തിന്നു മേല്പെട്ടിരിക്കുന്ന ആകാരത്തിന്നു പരമായിട്ടു ഛകാരം വന്നിരിക്കയാൽ ആ ഛകാരത്തിന്നു ദ്വിത്വം വന്നിട്ടു മധുരാഛവിഃ എന്നിരിക്കും സ്തൊഛുത്വംസ്യാൽ ഛുനായോഗേ (സ്തൂകാർയ്യം) എന്നുള്ളതിനെ ഒഴിച്ചു മേല്പെട്ടുപായപ്പെടുന്നു. എല്ലാ വിധികളും പദാന്തത്തെ സംബന്ധിച്ചിട്ടാണെന്നു വിചാരിക്കേണ്ടതാകുന്നു. പദാദിത്വേന ങണനാഃ പരേഹ്രസ്വാൽ സ്വരോത്തരാഃ ദ്വിരുച്യന്തേ ക്രുങ്ങു ദാര സ്സുഗണ്ണാസ്തേ ദ്വിഷന്നരീൻ. ൨ ഹ്രസ്വത്തിങ്കൽ നിന്നു പരങ്ങളായി സ്വരോത്തരങ്ങളായിരിക്കുന്ന ങണനങ്ങൾ പദാദിത്വേന രണ്ടുവട്ടം വചിക്കപ്പെടുന്നു.

സ്വരോത്തരങ്ങൾ =സ്വരം ഉത്തരമായുള്ളവ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/38&oldid=167258" എന്ന താളിൽനിന്ന് ശേഖരിച്ചത്