താൾ:Praveshagam 1900.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വരസന്ധിപ്രകരണം ൨൯ ത്തിന്നും തമ്മിൽ സാവർണ്ണ്യമുണ്ടായിരിക്കയാൽ അവറ്റിന്റൊ യോഗം ദീർഘമായിരുന്നിട്ടു മമാത്ര എന്നു സിദ്ധിക്കന്നു. മനസിഇന്ദ്രാണി എന്നുള്ളെടത്തു മനസ്സി എന്നുള്ള ശബ്ദത്തിങ്കലെ ഇകാരത്തിന്നും ഇന്ദ്രാണി എന്നുള്ളെടത്തു മനസി ഇന്ദ്രാണി എന്നുള്ലെടത്തു മനസി എന്നുള്ള ശബ്ദത്തിങ്കലെ ഇകാരത്തിന്നും ഇന്ദ്രാണി ശബ്ദത്തിന്റെ അദ്യത്തിലിരിക്കുന്ന ഇകാരത്തിന്നും തമ്മിൽ സാവർണ്ണ്യം ഉണ്ടായിരിക്കയാൽ അവിടെ (ഇകാരത്തിന്റൊ) ദീഗ്ഘമായ ഈകാരം വന്നിട്ടു മനസീന്ദ്രാണി എന്നു സിദ്ധിക്കുന്നു. 'ഭവതു,ഊർദ്ധ്വം' എന്നുള്ളെടത്തു ഭവതു എന്ന ശബ്ദത്തിങ്കലെ ഊകാരത്തിന്നും അതിന്റെ സവർണ്ണമായ ഊർദ്ധ്വശബ്ദത്തിങ്കലെ ഊകാരത്തിന്നും തമ്മിലുള്ള യോഗത്തിങ്കൽ സ്വദീഗ്ഘമായ ഊകാരം വന്നിട്ടു ഭവതൂർദ്ധ്വം എന്നായിത്തീരുന്നു. ഇങ്ങിനെതന്നെ'പിതൃഋഷഭഃ' എന്നുള്ളെടന്നും ഋകാരത്തിന്നു ദീഗ്ഘം വന്നിട്ടു പിതൃഷഭഃ എന്നായിത്തീരുന്നു.

   എദോത്ഭ്യാന്തു പരോകാരഃ പദാന്താഭ്യാം വിലപ്യതേ
   ക്രിയമാണേഗ്നിചയനേ ശതമന്യോനു ജാഗൃഹി.
 പദാന്തങ്ങളായിരിക്കുന്ന എദൊത്തുകളിൽ നിന്നു പരമായിരിക്കുന്നമാകട്ടെ ലോപിപ്പിക്കപ്പെടുന്നു. പദത്തിന്റ അവസാനത്തിൽ  ഇരിക്കുന്ന എകാരത്തിന്റെയും ഒകാരത്തിന്റെയും പിന്നാലെ വരുന്ന അകാരത്തിന്നു ലോപം വരുന്നു.ക്രിയാമാണെ അഗ്നിചയനെ എന്നുള്ളടത്തു ക്രിയമാണെ എന്ന പദത്തിന്റെ പിന്നാലെ വന്നിരിക്കുന്ന അഗ്നിചയനെ എന്ന പദത്തിന്റെ ആദിയിങ്കലിരിക്കുന്ന   അകാരം ലോപിച്ചിട്ടു ക്രിയാമാണെഗ്നിചയനെ  എന്നായിത്തിരുന്നു.ശതമന്യെ എന്ന പദത്തിന്റെ അവസാനത്തിലെ ഒകാരത്തിന്റെ പിന്നാലെ  വന്നിരിക്കുന്ന  അനുജാ ഗൃഹി  എന്നപദത്തിന്റെ ആദിയിങ്കലെ  അകാരം  ലോപിച്ചിട്ടു ശതമന്യോനുജാഗൃഹി എന്നായിത്തിരുന്നു.
 ഇദൂദേതഃ പ്രകൃത്യാസ്യുദ്ദ്വിവാചക പതാന്തഗാഃ 
കൃതി അമൂ ഉഭേ അസ്മിന്നേധേതേ ഇഹ നിർമ്മലേ.

ദ്വിവാചകപദാന്തഗങ്ങളായിരിക്കുന്ന ഈദുദെത്തുകൾ പ്രകൃത്യാ ഭവിക്കാം.

ദ്വിവാചകപദാന്തഗങ്ങൾ =ദ്വിവാചകങ്ങളായിരിക്കുന്ന പദങ്ങളുടെ അന്തത്തെ ഗമിക്കുന്നവ.ദ്വിവാചകങ്ങൾ=ദ്വിവചന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/35&oldid=167255" എന്ന താളിൽനിന്ന് ശേഖരിച്ചത്