താൾ:Praveshagam 1900.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮
സവ്യാഖ്യാനപ്രവേശകെ

ന്നെത്തതിൽ ഇഹശബ്ദത്തിങ്കലെ അഹകാരത്തിങ്കലുളള അകാരത്തിന്റെ പിന്നാലെ വന്നിരിക്കുന്ന രേഫത്തിന്റ മേല്പെട്ടിരിക്കുന്നതും ഊഷ്മാക്കളിൽ ഉൾപ്പെടാത്തതുമായ ധകാരത്തിനു "സ്യാദ്രെഫാൽ" എന്നു തുടങ്ങി മുൻപെ പറഞ്ഞ ശാസ്ത്ര പ്രകാരം ദ്വിത്വം വന്നിട്ടു "ഋധ്, ധി" എന്നു നിൽക്കും. ഇപ്പോൾ "തുൎയ്യാദ്വിതീയാ" എന്നു തുടങ്ങി മുൻപിൽ പറഞ്ഞിരിക്കുന്ന ശാസ്ത്ര പ്രകാരം തവൎഗ്ഗത്തിങ്കലെ നാലാമത്തെ അക്ഷരമായി കീഴ്പട്ടു നിൽക്കുന്ന ധകാരം പൂൎവ്വതയെ യാനം ചെയ്യുന്നു. അതായതു തവൎഗ്ഗത്തിലെ മൂന്നാമത്തെ അക്ഷരമായ ദകാരമായി വരും എന്നു താല്പൎയ്യം. അതുകൊണ്ട് ഇവിടെ ഇഹ-ര് -ദ് -ധി എന്നു നിന്നിട്ടു യോജിപ്പിക്കുമ്പോൾ ഇഹൎദ്ധി എന്നായിത്തീരുന്നു. 'വിപുലാഋതുനാം' എന്നുള്ളെടത്തു ആകാരത്തിന്റെ പിന്നാലെ വന്നിരിക്കുന്ന ഋകാരത്തിനു രേഫവും ആകാരത്തിന്നു അകാരവും വന്നിട്ടു വിപുല-ര്-തുനാം എന്നു നിൽക്കുന്നു--പിന്നെത്തതിൽ സ്യാദ്രെഫാൽ എന്നു തുടങ്ങിയുള്ള ശാസ്ത്രപ്രകാരം ലകാരത്തിങ്കലെ അകാരത്തിന്നു പിന്നാലെ വന്നിരിക്കുന്ന രേഫത്തിന്റെ മേല്പെട്ടുള്ള തകാരത്തിന്നു ദ്വിത്വം വന്നിട്ടു വിപുല-ര്-ത്-തുനാം എന്നു നിൽക്കുന്നു. യോജിപ്പിക്കുമ്പോൾ വിപുലൎത്തുനാം എന്നായിത്തീരുന്നു. 'മഹഷേൎസുരൎഷഭ' എന്നുളെളടങ്ങളിൽ സ്വരത്തിന്റെ പിന്നാലെ വരുന്ന രേഫത്തിന്നുമേല്പെട്ട് ഊഷ്മാവായിരിക്കുന്ന ഹല്ല് വന്നിരിക്കകൊണ്ടു ദ്വിത്വവിധിക്കു കാരണമില്ലെന്നു കാണിച്ചിരിക്കുന്നു.

സ്വദീൎഗ്ഘസ്യാദ സന്ധ്യാൎണ്ണ സവൎണ്ണ സ്വര സംയുതിഃ

മമാത്രമന സീന്ദ്രാണി ഭവ തുൎദ്ധ്വം പിതൃഷഭഃ.       ൯

അസന്ധ്യൎണ്ണ സവൎണ്ണ സ്വരസംയുതി സ്വദീൎഗ്ഘമായിട്ടു ഭവിക്കും.

അസന്ധ്യൎണ്ണ സവൎണ്ണ സ്വരസംയുതി=അസന്ധ്യൎണ്ണങ്ങളായിരിക്കുന്ന സവൎണ്ണ സ്വരങ്ങളുടെ സംയുതി അസന്ധ്യൎണ്ണങ്ങൾ=സന്ധ്യൎണ്ണങ്ങൾ എന്നിയെ ഇരിക്കുന്നവ. സംയുതി =സംയോഗം.

സന്ധ്യക്ഷരങ്ങളെ ഒഴിച്ചു സവൎണ്ണങ്ങളായിരിക്കുന്ന രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ അവിടെ ആരണ്ടിന്നും കൂടി ദീഗ്ഘവിധി ചെയ്യേണ്ടതാകുന്നു. മമ അത്ര എന്നുള്ളടത്തു മമ ശബ്ദത്തിങ്കലെ അവസാനത്തിങ്കലെ മകാരത്തോടു ചേൎന്നിരിക്കുന്ന അകാരത്തിന്നും അത്രശബ്ദത്തിന്റെ ആദിയിങ്കലിരിക്കുന്ന അകാര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/34&oldid=208032" എന്ന താളിൽനിന്ന് ശേഖരിച്ചത്