താൾ:Praveshagam 1900.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്വരസന്ധിപ്രകരണം
൨൭

വൌഷധ" മെന്നും വരുത്തിയിരിക്കുന്നു. "പ്രിയോതു" എന്നും "അധരോഷ്ഠ" മെന്നും ഉള്ളെടുത്തു പ്രിയാധരശബ്ദങ്ങളിലെ യകാരരേഫലങ്ങളിലിരിക്കുന്ന അകാത്തിന്നു "ഒതു" ശബ്ദത്തിങ്കലും "ഒഷ്ഠ" ശബ്ദത്തിങ്കലും ഇരിക്കുന്ന ഒകാരത്തോടു യോഗമുണ്ായിട്ടും ആ ശബ്ദങ്ങൾ "ഒദേഷ്ടശബ്ദങ്ങൾ" ഇവിടെ സമാസാന്തത്തിൽ ഇരിക്കകൊണ്ടു "ഒതോഷ്ഠാന്തെസമാസെത്വോത്“ മുൻ പറഞ്ഞ പ്രകാരം അവൎണ്ണത്തിന്ന്അവിടെ "ഓതൊഷ്ഠ" ശബ്ദങ്ങളിൽ കാണപ്പെടുന്ന ഒകാരത്തോടുള്ള യോഗത്തിങ്കൽ ഒകാരം മാത്രം വന്നുകൂടുന്നതാകുന്നു, ഔകാരം വന്നുകൂടുന്നതല്ല . ഈ വിശേഷശാസ്ത്രാ ഇല്ലാത്തപക്ഷാ "ഒദൌത്ഭ്യാ മൌദപിസ്മൃതഃ" എന്നു മുൻപറഞ്ഞ പ്രകാരം ഇവിടെയും ഓകാരം വന്നിട്ടു "പ്രിയൌതുഃ, അധരൌഷ്ഠം" എന്നു നിൽക്കുന്നതായിരുന്നു.

അവൎണ്ണോൎദ്ധ്വമൃവൎണ്ണസ്യ രത്വമാതോപ്യകാരതാ
സ്യാദ്രേഫാൽ സ്വരഗാദൂൎദ്ധ്വം ഹലോ ദ്വിത്വ മന്ത്രശ്മണഃ.       ൭

അവൎണ്ണത്തിങ്കൽനിന്നു മേല്പെട്ടുള്ള ഋവൎണ്ണത്തിന്നു രത്വവും ആത്തിന്നു അകാരതയും ഭവിക്കും. സ്വരഗമായിരിക്കുന്ന രേഫത്തിങ്കൽനിന്നു മേല്പട്ടുള്ളതും അനുഷ്മാവായും ഇരിക്കുന്ന ഹല്ലിന്നു ദ്വിത്വം ഭവിക്കും.

രത്വം=രഫത്തിന്റെ? ഭാവം. ആത്ത്=ആകാരം. അകരാത=അകാരത്തിന്റെ ഭാവം. അനൂഷ്മാവ്=ഊഷ്മാക്കളോടുകൂടാത്തത്.

അകാരത്തിന്നും ആകാരത്തിന്നും മേല്പെട്ടിരിക്കുന്ന ഋകാരത്തിന്നും ഋഔകാരത്തിന്നും രേഫം വരും.

അതുകൂടാതെ അവിടെയുള്ള ആകാരത്തിന്നു അകാരവും വരും.സ്വരത്തിന്റെ പിന്നാലെ വരുന്ന രേഫത്തിന്നു മേല്പെട്ടിരിക്കുന്നതും ഊഷ്മാക്കളിൽ ഉൾപ്പെടാത്തതുമായ വ്യഞ്ജനത്തിന്നു ദ്വിത്വവും വരും.

ഉദാഹരണം.
ഇഹൎദ്ധിവ്വിപുലൎത്തുനാം മഹൎഷെ ക്വാസുരൎഷഭഃ

"ഇഹ, ഋധി" എന്നുള്ളെടത്തു ഇഹശബ്ദത്തിങ്കലെ ഹകാരത്തിങ്കലിരിക്കുന്ന അകാരത്തിന്റെ മേല്പെട്ടുള്ള ഋകാരത്തിന്ന് "അവൎണ്ണോൎദ്ധ്വം" എന്നു തുടങ്ങി മുൻപെ പറഞ്ഞിരിക്കുന്ന ശാസ്ത്രപ്രകാരം രേഫം വന്നിട്ട് ഇഹ_ര്_ധി എന്നു നിൽക്കും. പി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/33&oldid=208031" എന്ന താളിൽനിന്ന് ശേഖരിച്ചത്