താൾ:Praveshagam 1900.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬
സവ്യാഖ്യാനപ്രവേശകെ

സാനത്തിൽ ഇരിക്കുന്ന ഓതു ശബ്ദത്തിങ്കലേയും ഓകാരത്തെ അകാരത്തോടൊ ആകാരത്തോടൊ യോജിപ്പിക്കുന്നതാകയാൽ അവിടെ ഔകാരം വരുന്നതല്ല ഒകാരമെ വരികയുള്ളു.

ഉദാഹരണം.

തവ "ഇയം" എന്നുള്ളെടത്തു തവഎന്ന ശബ്ദത്തിങ്കലെ വകാരത്തിലിരിക്കുന്ന അകാരത്തിന്നു പിൻപിലെ ഇകാരത്തോടു യോഗമുണ്ടായിരിക്കയാൽ ആ അകാരത്തിനും ഇകാരത്തിനും കൂടി എകാരത്തെ ആദേശിച്ചിട്ടു തവേയം എന്നു വരുത്തിയിരിക്കുന്നു ഇപ്രകാരംതന്നെ "വിഫലാ ഈഹാ" എന്നുള്ളെടത്തും ആകാരത്തിനും ഈകാരത്തിന്നും കൂടി യകാരത്തെ ആദേശിച്ചിട്ടു വഫലേഹാ എന്നും വരുത്തിയിരിക്കുന്നു."ന, ഉല്പല" എന്നുള്ളെടത്തു "ന" എന്ന ശബ്ദത്തിങ്കലെ അകാരത്തോട്"ഉല്പല" ശബ്ദത്തിങ്കലെ ഉകാരത്തിന്നു യോഗമുണ്ടായിരിക്കയാൽ അവിടെ ഒകാരത്തെ ആദേശിച്ചിട്ടു "നോല്പലെ" എന്നും വരുത്തിയിരിക്കുന്നു"കമലാ ഉദയാഃ" എന്നുള്ളെടത്തു കമലാശബ്ദത്തിങ്കലെ ആകാരത്തോടു ഉദയശബ്ദത്തിങ്കലെ ഉകാരത്തിന്നു യോഗമുണ്ടായിരിക്കയാൽ അവിടെയും ഒകാരത്തെ ആദേ ശിച്ചുട്ടു കമലോദയാ എന്നു വരുത്തിയിരിക്കുന്നു "തവെഷാ" എന്നുള്ളെടുത്തു തവശബ്ദത്തിങ്കലെ വകാരത്തിലിരിക്കുന്ന അകാരത്തിന്നു എഷാ എന്ന ശബ്ദത്തിങ്കലെ എകാരത്തോടും യോഗമുണ്ടായിരിക്കയാൽ അവിടെ ഐകാരത്തെ ആദേശിച്ചിട്ടു "തവൈഷാഎന്നും" വനിതാ ഐക്ഷിഷ്ട എന്നുള്ളെടത്തു വനിതാശബ്ദത്തിങ്കലിരിക്കുന്ന ആകാരത്തിന്നു "ഐക്ഷിഷ്ട" എന്നും "നവ, ഒദനം" എന്നുള്ളെടത്തു വനിതാശബ്ദത്തിങ്കലിരിക്കുന്ന ആകാരത്തിന്നു "ഐക്ഷിഷ്ട" എന്ന ശബ്ദത്തിങ്കലെ ഐകാരത്തോടു യോഗമുണ്ടായിരിക്കയാൽ അവിടെയും ഐകാരത്തെ ആദേശിച്ചിട്ടു "വനിതൈക്ഷിഷ്ട" എന്നും "നവ, ഒദനം" എന്നുള്ളെടുത്തു നവശബ്ദത്തിങ്കലെ വകാരത്തിങ്കലിരിക്കുന്ന ആകാരത്തിനും ഒദനശബ്ദത്തിങ്കലെ ഒകാരത്തോടുകൂടി യോഗമുണ്ണായിരിക്കയാൽ അവിടെ ഔകാരത്തെ ആദേഷിച്ചിട്ടു "നവൌദനമെന്നും"ഇവ ഔഷധം എന്നുള്ളെടുത്തു ഇവശബ്ദത്തിങ്കലെ വകാരത്തിലിരിക്കുന്ന അകാരത്തിന്നു "ഔഷധ" ശബ്ദത്തിങ്കലെ ഔകാരത്തോടു യോഗമുണ്ടായിരിക്കയാൽ അവിടെയും ഔകാരത്തെ ആദേഷിച്ചിട്ടു"ഇ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/32&oldid=208014" എന്ന താളിൽനിന്ന് ശേഖരിച്ചത്