താൾ:Praveshagam 1900.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്വരസന്ധിപ്രകരണം
൨൫

യാൽ ഈ സ്ഥലങ്ങളിൽ പദത്തിന്റെ അന്തത്തിൽ ഇരിക്കുന്ന യകാരത്തെ ലോപിപ്പിച്ചിരിക്കകൊണ്ട് അവിടെ "പദാന്ത യവസൎഗാണാം ലോപേതി സ്വര വിക്രിയാ" എന്നു നടേവിൎഗ്ഗ സന്ധിയിൽ പറഞ്ഞിരിക്കുന്ന പ്രമാണത്തെ ആദരിച്ചിട്ടു പിന്നത്തതിൽ സ്വരസന്ധി പാടില്ലെന്നു സമാധാനം കണ്ടുകൊള്ളേണ്ടതാകുന്നു.

അവൎണ്ണസ്യ ഭവേ ദ്യോഗഇവൎണ്ണേന പരേണ ചേൽ
എകാരോ സാവുവൎണ്ണേന തദ്വദോകാര ഇഷ്യതേ.       ൪
എദൈത്ഭ്യാം തദ്വദൈകാര ഒദൌത്ഭ്യാ മൌദ പിസ്മൃതഃ.
തവേയം വിഫലേ ഹാസ്യാ ന്നോല്പമലേ കമലോദയഃ.       ൫
തവൈഷാ വനിതൈക്ഷിഷ്ട നവൌദനദിവൌഷധം
ഒതേത്വാഷഷ്ഠന്തേ സമാസേത്വോത്പ്രിയോ തുരധരോഷുവൽ.()

അവൎണ്ണത്തിന്നു പരമായിരിക്കുന്ന ഇവൎണത്തോട് യോഗം ഭവിക്കുമെങ്കിൽ ഇത് ഐകാരമായിട്ടും അതുപോലെ ഉവൎണ്ണത്തോടുള്ള യോഗം ഒകാരമായിട്ടും ഇച്ഛിക്കപ്പെടുന്നു. അതുപോലെ എദൈത്തുകളോടുള്ള ഐകാരമായിട്ടും ഓദൌത്തുകളോടുള്ള യോഗം ഔത്തായിട്ടും സ്മൃതമായി. ഒത്വോഷ്ഠാന്തമായിരിക്കുന്ന സമാസത്തിങ്കലാകട്ടെ പ്രിയോതു എന്നും അധരോഷ്ഠമെന്നും പോലെ ഓത്തായിട്ടും ഭവിക്കുന്നു.

യോഗം=സംബന്ധം. എദൈത്തുകൾ=എത്തും ഐത്തും. എത്=എകാരം. ഒത്=ഒകാരം. ഔത്=ഔകാരം. സ്മൃതം=സ്മരിക്കപ്പെട്ടത്. സ്മരിക്ക=വിചാരിക്ക. ഔതോഷ്ഠാന്തം=ഔതോഷ്ഠാങ്ങൾ അന്തത്തിങ്കൽ ഉള്ളത്. ഒത്വോഷ്ഠങ്ങൾ=ഒതുശബ്ദവും ഒഷ്ഠശബ്ദവും.

അകാരത്തെയൊ ആകാരത്തെയൊ പരമായിരിക്കുന്ന ഇകാരത്തോടൊ ഈകാരത്തോടൊ യോജിപ്പിക്കുമ്പോൾ അവിടെ എകാരവും, ഉകാരത്തോടൊ ഊകാരത്തോടൊ യോജിപ്പിക്കുമ്പോൾ ഒകാരവും, എകാരത്തോടൊ ഏകാരത്തോടൊ യോജിപ്പിക്കുമ്പോൾ ഔകാരവും വരുന്നതാകുന്നു. എന്നാൽ ഒരു സമാസത്തിന്റെ അവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/31&oldid=208013" എന്ന താളിൽനിന്ന് ശേഖരിച്ചത്