താൾ:Praveshagam 1900.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪
സവ്യാഖ്യാനപ്രവേശകെ

സ്ഥാനത്തിങ്കൽ ആയ് എന്നാദേശത്തെ ചെയ്യുമ്പോൾ "അസ്മ" "ആയ്" എന്നു നിന്നിട്ടു "അസ്മായ്" എന്നായി തീരുന്നു. പിന്നെത്തതിൽ "അവൎണ്ണാൽ പരയൊല്ലോപൊ" എന്നു നടെപറ ഞ്ഞപ്രകാരം ആകാരത്തിൽനിന്നു പരമായി പദാന്തത്തിൽ ഇരിക്കു ന്ന യകാരത്തിന്നു ലോപംവന്നിട്ടു അസ്മാ അസ്മയന്തി എന്നായിതീരുന്നു. "വടൊ, ഏഹി" എന്നുള്ളേടത്തു സന്ധ്യാക്ഷരമായ ഒകാരത്തിൽ പരമായിട്ടു സ്വരമായ എകാരം വന്നിരിക്കയാൽ അതിന്റെ (ഓകാരത്തിന്റെ) സ്ഥാനത്തിങ്കൽ "അവ്" എന്നാദേശത്തെ ചെയ്യുന്നു. "വട്_അവ് എന്നു വരുന്നു. യോജിപ്പിക്കുമ്പോൾ"വടവ്"എന്നു കിട്ടുന്നു. ഇവിടെ അവസാനത്തിങ്കലെ വകാരത്തെ എഹി എന്നുള്ളതിങ്കലെ എകാരത്തോടു ചേൎത്തിട്ടു "വടവേഹി" എന്നു വരുത്തുന്നു. "അവൎണ്ണാൽ പരയൊൎല്ലൊപൊയവയൊൎവ്വാപദാന്തയൊഃ" എന്നുള്ളെടത്തു വാ ശബ്ദത്തെ പ്രയോഗിച്ചിരിക്കകൊണ്ടുയകാരവകാരങ്ങളുടെ ലോപം വൈകല്പകമാണെന്നു അഭിപ്രായപ്പെട്ടിരിക്കയാ ഇവിടെ അകാരത്തിൽനിന്നു പരമായി പദാന്തമായിരിക്കുന്ന വകാരത്തെ ലോപിപ്പിച്ചിട്ടില്ലെന്നു വിചാരിക്കേണ്ടതാകുന്നു. "ക്രതൌ, ഇവ" എന്നുള്ളെടത്തു സന്ധ്യക്ഷരമായ ഔകാരത്തി നിന്നു പരമായിട്ടു ഇകാരം വ ന്നിരിക്കയാൽ അതിന്നു (ഔകാരത്തിന്നു) ആവ് എന്നാദേശം വരുന്നു. ക്രത്, ആവ് എന്നു നിന്നിട്ടു ക്രതാവ് എന്നും. വരുന്നു ഇവിടെ അവസാനത്തിങ്കലെ വകാരത്തെ ഇവശബ്ദത്തിങ്കലെ ഇകാരത്തോടു ചേൎത്തിട്ടു ക്രതാവിവ, എന്നു വരുത്തുന്നു. ഇവിടെയും വകാരത്തെ ലോപിപ്പിക്കാത്തതിന്നു കാരണം മുൻപെ പറഞ്ഞപ്രകാരം ലോപവിധിയുടെ വൈകല്പകത്വമാണെന്നു വിചാരിക്കേ ണ്ടതാകുന്നു. അകാരത്തിന്നും ഇവശബ്ദത്തിങ്കലെ ഇകാരത്തിന്നും കൂടിഎകാരത്തെയും "അസ്മാ അസ്മയന്തി" എന്നുള്ളെടത്തു ആദ്യപദത്തിന്റെ അവസാനത്തിങ്കൽ ഇരിക്കുന്ന ആകാരത്തി അസ്മയന്തി എന്നുള്ള പദത്തിന്റെ ആദിയിങ്കലിരിക്കുന്ന അകാരത്തി ന്നും കൂടി ദീൎഘത്തെയും ആദേശിക്കേണ്ടതാണെന്നു ശങ്കിക്കുന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/30&oldid=208011" എന്ന താളിൽനിന്ന് ശേഖരിച്ചത്