അയായ വാവ ആദേശാ സ്സന്ധ്യൎണ്ണാനാം സ്വരേ പരേഅവൎണ്ണാൽ പരയോൎല്ലോപോ യവയോൎവ്വാ പദാന്തയോഃ. ൩ |
സന്ധ്യൎണ്ണങ്ങൾക്കു സ്വരം പരമായിരിക്കും വിഷയത്തിങ്കൽ അയായ വാവുകൾ ആദേശാങ്ങളായിട്ടു ഭവിക്കും. അവൎണ്ണത്തിങ്കൽനിന്നു പരങ്ങളായി, പദാന്തങ്ങളായിരിക്കുന്ന യവങ്ങൾക്കു ലോപംവരികയോ ചെയ്യും.
സന്ധ്യൎണ്ണങ്ങൾ=സന്ധ്യക്ഷരങ്ങൾ. അയായ വാവുകൾ അയ്, അവ്, ആയ്, ആവ് എന്നുള്ളവ. യവങ്ങൾ=യകാരവകാരങ്ങൾ.
സന്ധ്യക്ഷരങ്ങളായിരിക്കുന്ന എ_ഐ_ഒ_ഔ എന്നുള്ളവറ്റിന്റെ പിന്നാലെ സ്വരം വരുന്നതായാൽ അവറ്റിന്നു ക്രമത്താലെ അയ്_ആയ്_അവ്_ആവ് എന്നീആദേശാങ്ങൾവരും ക്രമത്താലെ എന്നു പറഞ്ഞിരിക്കയാൽ എകാരത്തിന്റെ സ്ഥാനത്തു "അയ്" എന്നും ഐകാരത്തിന്റെ സ്ഥാനത്തു "ആയ് "എന്നും ഒകാരത്തന്റെസ്ഥാനത്തു "അവ്" എന്നും ഔകാരത്തിന്റെ സ്ഥാനത്തു "ആവ്" എന്നും ആദേശാങ്ങൾ വരുമെന്നു താൽപ്പയ്യം.
അകാരത്തിന്റെയോ ആകാരത്തിന്റെയൊ പിന്നാലെയും പദാന്തത്തിങ്കലും വരുന്ന യകാരവകാരങ്ങൾക്കു ഒരു സമയം ലോപവും വരും.
ത ഇഹസ്മാ അസൂയന്തി വടവേഹി ക്രതാവിവ
തെ ഇഹ എന്നുള്ളേടത്തു സന്ധ്യക്ഷരമായിരിക്കുന്ന എകാരത്തിന്റെ പിന്നാലെ സ്വരമായ ഇകാരം വന്നിരിക്കയാൽ ആ എകാരത്തിന്റെ സ്ഥാനത്തിങ്കൽ അയ് എന്നാദോശിക്കുമ്പോൾ തായ് ഇഹ എന്നു നിൽക്കുന്നു. പിന്നെത്തതിൽ "അവൎണ്ണാൽ പരയൊൎല്ലോപഃ" എന്നു തുടങ്ങി നടെപറഞ്ഞപ്രകാരം ഇവിടെ അകാരത്തിങ്കൽ നിന്നു പരമായി പദാന്തത്തിങ്കലിരിക്കുന്ന യകാരത്തിന്നു ലോപം വന്നിട്ടു ത ഇഹ എന്നു നിൽക്കുന്നു. അസ്മൈ അസൂയന്തി എന്നുള്ളെടത്തു സന്ധ്യക്ഷരമായ ഐകാരത്തിന്റെ പിന്നാലെ അകാരം വന്നിരിക്കയാൽ അതിന്റെ (ഐകാരത്തിന്റെ)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.