താൾ:Praveshagam 1900.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
സവ്യാഖ്യാനപ്രവേശകെ

എന്നായിത്തീരുന്നു. നതു ആജ്യം എന്നുള്ളെടത്തു തകാരത്തിന്റെ മേല്പെട്ടു കാണപ്പെടുന്നതും ഉവൎണ്ണത്തിൽ ഉൾപ്പെട്ടതുമായ ഉകാരത്തിന്റെ പിന്നാലെ അതിന്റെ സവൎണ്ണസ്വരമല്ലാത്ത ആകാരം വന്നിരിക്കയാൽ ആ ഉകാരത്തിന്റെ സ്ഥാനത്തിങ്കൽ വകാരത്തെ ആദേശിക്കുന്നു. നത് വ് ആജ്യം എന്നു നിന്നിട്ടു യോജിപ്പിക്കുമ്പോൾ "നത്വാജ്യം" എന്നായിത്തീരുന്നു. ഇവിടെ അധസ്ഥിതങ്ങളായിരിക്കുന്ന വൎഗ്ഗത്തിങ്കലെ തുൎയ്യങ്ങളും ദ്വിതീയങ്ങളും എന്നു പറഞ്ഞിരിക്കകൊണ്ട് അവറ്റിന്നു മാത്രം ദ്വിതം വരുന്നതാകുന്നു. തകാരം തവൎഗ്ഗത്തിലെ ഒന്നാമത്തെ അക്ഷരമാകകൊണ്ട് അതിന്നു ഇവിടെ ദ്വിതം വരുന്നതല്ല. ഭോക്ത്രന്നം എന്നുള്ളെടത്തു ഭോക്ത്രശബ്ദത്തിന്റെ അവസാനത്തിൽ ഇരിക്കുന്നതും ഋവൎണ്ണത്തിൽ ഉൾപ്പെട്ടതുമായ ഋകാരത്തിന്റെ പിന്നാലെ അസവൎണ്ണമായിരിക്കുന്ന ആകാരം വന്നിരിക്കയാൽ ആ ഋകാരത്തിന്റെ സ്ഥാനത്തിങ്കൽ രേഫത്തെ ആദേശിക്കുന്നു. ഭോക്ത് ര് അന്നും എന്നു നിന്നിട്ടും യോജിപ്പിക്കുമ്പോൾ ഭോക്ത്രന്നം എന്നായിത്തീരുന്നു. "പഥി" "അസൽ കുലം" എന്നുള്ളെടത്തു ഇകാരത്തിന്റെ പിന്നാലെ അസവൎണ്ണസ്വരമായിരിക്കുന്ന അകാരം വന്നിരിക്കയാൽ ആ ഇകാരത്തിന്റെ സ്ഥാനത്തു യകാരത്തെ ആദേശിക്കുന്നു. "പഥ് യ് അസൽ കുലം" എന്നു നില്ക്കുന്നു. പിന്നെത്തതിൽ, "സ്വരസ്ഥ മരഹം ദ്വിസ്യാൽ" എന്നു തുടങ്ങി നടെ പറഞ്ഞപ്രകാരം ഇവിടെ പകാരത്തിന്റെ മേല്പെട്ടു നില്ക്കുന്ന അകാരത്തിന്റെ പിന്നാലെ വന്നിരിക്കുന്ന ഥകാരത്തിന്നു ദ്വിത്വം വരും. ഈ ഥകാരത്തിന്റെ പിന്നാലെ ഇപ്പോൾ ആദേശിക്കപ്പെട്ടിരിക്കുന്ന യകാരമുണ്ടാകകൊണ്ട് അത് വ്യഞ്ജനോത്തരമായും വന്നിരിക്കുന്നു. പഥ്_ഥ്_യ് എന്നു നിന്നിട്ടു "തുൎയ്യദ്വിതീയാ വൎഗ്ഗെത്ര" എന്നു തുടങ്ങി നടെ പറഞ്ഞപ്രകാരം തവൎഗ്ഗത്തിലെ രണ്ടാമത്തെ അക്ഷരമായ ഥകാരം പൂൎവ്വതയെ യാനം ചെയ്യുന്നു. അതായത് തവൎഗ്ഗത്തിലെ ഒന്നാമത്തെ അക്ഷരമായ തകാരത്തെ പ്രാപിക്കുന്നു എന്നു താല്പൎയ്യം. ഇപ്പോൾ പത് ഥ് യ് അസൽകുലം എന്നു നിന്നിട്ടു യോജിപ്പിക്കുമ്പോൾ പത്ഥ്യ സൽകുലം എന്നായി തീരുന്നു.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/28&oldid=208004" എന്ന താളിൽനിന്ന് ശേഖരിച്ചത്