സഃ ഷഃ ഈ ശബ്ദങ്ങളുടെ വിസൎഗ്ഗത്തിന്നു പിന്നാലെ ഒരു വ്യഞ്ജനം വരുന്നതായാൽ ആ വിസൎഗ്ഗെത്തെ ലോപിപ്പിക്കേണ്ടതാകുന്നു. ഉദാഹരണം "സഃ ഗചഛതി" എന്നുളെളടത്തു വിസൎഗ്ഗത്തിന്റെ പിന്നാലെ വ്യഞ്ജനമായ ഗകാരഠ വന്നിരിക്കയാൽ ആ വിസൎഗ്ഗത്തെ ലോപിപ്പിക്കുന്നു, സഗചഛതി എന്നു സിദ്ധിക്കുകയും ചെയ്യുന്നു. ഏഷഃ സതാം എന്നുള്ളെടത്തു വിസൎഗ്ഗത്തിന്റെ പിന്നാലെ വ്യഞ്ജനമായ സകാരഠ വന്നിരിക്കയാൽ ആ വിസൎഗ്ഗത്തെ ലോപിപ്പിച്ചതിൽ ഏഷ സതാം എന്നു സിദ്ധിക്കുന്നു.
അഥസ്വരസന്ധിപ്രകരണം.
ഇവൎണ്ണാദി ചതുൎണ്ണാഞ്ചെ ദസവൎണ്ണ സ്വരാഹഃ പരേ
൧
ഇവൎണ്ണാദിനാലിന്നു അസവൎണ്ണസ്വരങ്ങൾ പരങ്ങളെങ്കിൽ സംഹിതയിങ്കൽ ക്രമത്തിന്നു തക്കവണ്ണം യവരലങ്ങൾ ആദേശങ്ങളായിട്ടു ഭവിക്കും
അസവൎണ്ണസ്വരങ്ങൾ=സവൎണ്ണസ്വരങ്ങളെന്നിയെ ഇരിക്കുന്നവ.
ഇവൎണ്ണം, ഉവൎണ്ണം, ഋവൎണ്ണം, ഞവൎണ്ണം ഈ നാലിന്റേയും പിന്നാലെ അവറ്റിന്നു സവൎണ്ണങ്ങളല്ലാത്ത സ്വരങ്ങൾ വരുമ്പോൾ അവിടെ യവരലങ്ങളെ ആദേശിക്കുന്നു. ക്രമത്തിന്നു തക്കവണ്ണം എന്നു പറഞ്ഞിരിക്കകൊണ്ട് ഇവൎണ്ണത്തിന്റെ സ്ഥാനത്ത് യകാരത്തേയും ഉവൎണ്ണത്തിന്റെ സ്ഥാനത്തിങ്കൽ വകാരത്തേയും ഋവൎണ്ണത്തിന്റെ സ്ഥാനത്തു രേഫത്തെയും ഞവൎണ്ണത്തിന്റെ സ്ഥാനത്തു ചകാരത്തെയും ആദേശിക്കണമെന്നു തല്പൎയ്യം.
തുൎയ്ച ദ്വിതിയാ വൎഗ്ഗേത്ര പൂൎവ്വതാം യാന്ത്യധസ്ഥിതാഃ.
൨
സ്വരസ്ഥമായി അൎഹമായി വ്യഞ്ജനോത്തരമായിരിക്കുന്ന വ്യഞ്ജനം രണ്ടുവട്ടം ഭവിക്കും. ഇവിടെ അധസ്ഥിതങ്ങളായിരിക്കുന്ന വൎഗ്ഗത്തിങ്കലെ തുൎയ്യങ്ങളും ദ്വിതീയങ്ങളും പൂൎവ്വതയെ യാനം ചെയ്യുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.