മില്ലെന്നു വന്നിരിക്കയാൽ ഇവിടെ ദേവശബ്ദത്തിന്റേയും നരശബ്ദത്തിന്റേയും ശുഭശബ്ദത്തിന്റേയും അന്തത്തിൽ ഇരിക്കുന്ന വിസൎഗ്ഗങ്ങളെ ലോപിപ്പിച്ചതിൽ പിന്നെ സവൎണ്ണദീൎഘത്തെചെയ്തിട്ടു ദേവായാതി എന്നും നരാപി എന്നും എകാരാദേശത്തെ ചെയ്തിട്ടു ശുഭേഹ എന്നും വരുത്തിക്കൂടുന്നതല്ല. പദാന്തത്തിൽ ഇരിക്കുന്ന യകാരവകാരങ്ങളെ ലോപിപ്പിച്ചതിൽപിന്നെ സ്വരസന്ധി പാടില്ലെന്നുള്ളത് അവസരത്തിൽ ഉദാഹരണങ്ങളെക്കൊണ്ടു മേല്പെട്ടു കാണിക്കപ്പെടും.
ചിലെടത്തു വിസൎഗ്ഗം യകാരംകൊണ്ടു ആദേശിക്കപ്പെടും എന്നു പറഞ്ഞിരിക്കയാൽ പ്രിതഃ അത്ര എന്നിരുന്നെടത്തു വിസൎഗ്ഗത്തിനു യകാരം വന്നിട്ടു പ്രീതയ് അത്ര എന്നും യകാരത്തെ അത്ര ശബ്ദത്തിങ്കലെ അകാരത്തോടു ചേൎക്കുമ്പോൾ പ്രീതയത്ര എന്നും സിദ്ധിക്കുന്നു. ഈവിധം പ്രയോഗങ്ങൾ മഹാകവികൾ ആദരിച്ചുകാണുന്നില്ല.
ആകാരസ്ഥസ്സൎഗ്ഗ ഒത്വമകാരസ്ഥസ്സഹവ്രജേൽ. ൫
വൎഗ്ഗാന്ത്യത്രിതയാന്തസ്ഥാഹകാരങ്ങൾ പരങ്ങളായിരിക്കും വിശയത്തിങ്കൽ സപ്തമ്യോക്തെതദന്തകഃ എന്ന മുൻപരിഭാഷപ്രകരണത്തിൽ പറഞ്ഞിരിക്കയാൽ ഇവിടെ സപ്തമീബഹുവചനാന്തമായിരിക്കുന്ന വൎഗ്ഗാന്ത്യത്രിതയാന്തസ്ഥ എന്നു തുടങ്ങിയുള്ള പദം കാണപ്പെടുന്നതുകൊണ്ട് അതുപോലെ സപ്തമീബഹുവചനമായിരിക്കുന്ന പരശബ്ദത്തേയും ചേൎത്തിരിക്കുന്നു. ആകാരസ്ഥമായിരിക്കുന്ന സൎഗ്ഗം ലോപിക്കപ്പെടുന്നു. ആകാരസ്ഥമായിരിക്കുന്ന സൎഗ്ഗം കൂടെ ഒത്വത്തെ വ്രജിക്കും.
വൎഗ്ഗാന്ത്യത്രിതയാന്തസ്ഥ ഹകാരങ്ങൾ=വൎഗ്ഗന്ത്യത്രിതങ്ങളും അന്തസ്ഥകളും ഹകാരവും വൎഗ്ഗന്ത്യത്രിതങ്ങൾ=വൎഗ്ഗങ്ങളുടെ അന്ത്യങ്ങളായിരിക്കുന്ന ത്രിതയങ്ങൾ വൎഗ്ഗങ്ങൾ=പഞ്ചവൎഗ്ഗങ്ങൾ അന്ത്യങ്ങൾ=അന്തത്തിങ്കൽ ഭവിച്ചവ. ത്രിതയങ്ങൾ=വൎണ്ണത്രയങ്ങൾ. അന്തസ്ഥകൾ=യരലവങ്ങൾ. ആകാരസ്ഥം=ആകാരത്തിങ്കൽ സ്ഥിതിചെയ്യുന്നത് ഒത്വം=ഒകാരം വ്രജിക്ക=പ്രാപിക്കുക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.