താൾ:Praveshagam 1900.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪‌
സവ്യാഖ്യാനപ്രവേശകെ

എന്നു സിദ്ധിക്കുകയും ചെയ്യുന്നു. ഇവിടെ രണ്ട് അകാരങ്ങളോടുകൂടാതെ വിസൎഗ്ഗത്തിന്നു മാത്രം ഒകാരത്തെ ആദേശിക്കുന്ന പക്ഷം ആ ഒകാരം പ്രീതശബ്ദത്തിങ്കലെ തകാരത്തിന്റെ മെല്പെട്ടു നിൽക്കുന്ന അകാരത്തോടു ചേരുന്നതായാൽ പ്രീതൌ എന്നു വരികയും അതിന്റെ പിന്നാലെ അത്രശബ്ദത്തിങ്കലെ ആദിയിലെ അകാരം വരുമ്പോൾ "അയായ വാവ ആദേശം" എന്നു മേല്പെട്ടു പറയും പ്രകാരം ഇപ്പോൾ പ്രീതശബ്ദത്തിലിരിക്കുന്ന ഔകാരത്തിന്ന് ആവാദേശം വരുന്നതാകകൊണ്ട് അനിഷ്ടസിദ്ധിക്കുകാരണമായിത്തീരുകയും ചെയ്യുമെന്നു വിചാരിക്കേണ്ടതാകുന്നു. അപ്രകാരം വരാതിരിപ്പാൻവേണ്ടി താഭ്യാം സാൎദ്ധം എന്നു പറഞ്ഞിരിക്കുന്നു. അകാരത്തെയൊ ആകാരത്തെയൊ ഗമിച്ചിരിക്കുന്ന വിസൎഗ്ഗം (അവൎണ്ണഗവിസൎഗ്ഗം) പിന്നാലെ സ്വരങ്ങൾ നില്ക്കുമ്പോൾ ലോപത്തെ പ്രാപിക്കും ചില ദിക്കിൽ ആ വിസൎഗ്ഗത്തിന്നു യകാരവും ആദേശിക്കപ്പെടും. എങ്ങിനെയെന്നാൽ ദേവഃ ആയാതി എന്നുള്ളെടുത്തു വിസൎഗ്ഗം ദേവശബ്ദത്തിങ്കലെ വകാരത്തിന്നു മേല്പ്പെട്ടിരിക്കുന്ന അകാരത്തെ ഗമിച്ചിരിക്കയാലും പിൻപിൽ ആയതി എന്ന ശബ്ദത്തിന്റെ ആദ്യത്തിൽ കാണപ്പെടുന്ന ആകാരം നില്ക്കുകയാലും ആ വിസൎഗ്ഗത്തിന്നു ലോപത്തെ വിധിക്കുകയും ദേവആയാതി എന്നു സിദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങിനെ തന്നെ നരാ അപിശുഭാ ഇഹ എന്നുള്ളെടത്തും കണ്ടുകൊള്ളേണ്ടതാകുന്നു. ദേവ ആയാതി നരാ അപി എന്നുള്ള ദിക്കുകളിൽ. "സ്വദീൎഗ്ഘസ്സ്യാദ സന്ധ്യൎണ്ണ സവൎണ സ്വരസംയുതിഃ" എന്നു മേല്പെട്ടു പറയുംപ്രകാരം ഇപ്പോൾ സവൎണ്ണദീൎഗ്ഘത്തെ ചെയ്തിട്ടു ദേവായാതി എന്നും നരാപി എന്നും ശുഭാ ഇഹാ എന്നുള്ള ദിക്കിൽ "അവൎണ്ണസ്യ ഭവേദ്യോനെ" എന്നു തുടങ്ങിയുള്ള വക്ഷ്യമാണശാസ്ത്രംകൊണ്ട് എകാരാദേശത്തെ ചെയ്തിട്ടശൂഭെഹ എന്നും വരുത്തേണ്ടതിന്ന് അവകാശം നേരിട്ടിരിക്കുന്ന പ്രകാരം ശങ്കിപ്പാനുള്ളതാകയാൽ അവിടെ സമാധാനത്തിന്നുവേണ്ടി "പദാന്ത യവ സൎഗ്ഗാണാം ലോപേ" എന്നുള്ള നിഷേധശാസ്ത്രത്തെ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടു പദത്തിന്റെ അന്തത്തിൽ ഇരിക്കുന്ന വിസൎഗ്ഗത്തെ ലോപിച്ചാൽ അവിടെ പിന്നെ സ്വരസന്ധിക്ക് (സ്വരവിക്രിയക്ക്) അവകാശ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/20&oldid=208003" എന്ന താളിൽനിന്ന് ശേഖരിച്ചത്