താൾ:Praveshagam 1900.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വിസർഗ്ഗസന്ധിപ്രകരണം
൧൧


അഥ വിസർഗ്ഗസന്ധിപ്രകരണം


സംശ്ലേഷേ പദയോസൂദ്വൽ പ്രകൃതേഃ പ്രത്യയസ്യച
വിശേഷസിദ്ധയേതേഷാം കത്ഥ്യതേസഹിതാക്രമഃ.


പദത്തിന്റെയും അതുപോലെ പ്രകൃതിയുടെയും പ്രത്യയത്തിന്റെയും സംശ്ലേഷത്തിങ്കൽ അവറ്റിന്റെ വിശേഷസിദ്ദിക്കായ്ക്കൊണ്ടു സംഹിതാക്രമം കഥിക്കപ്പെടുന്നു.

സംശ്ലഷം=സംയോഗം. പ്രകൃതി=പദത്തിന്റെ മൂലവിഭാഗം വിശേഷസിദ്ധി=വിശേഷത്തിന്റെ സിദ്ധി. വിശേഷം=ഭേദം. സിദ്ധി=ലാഭം. സംഹിതാകൃമം=സംഹിതയുടെ ക്രമം. സംഹിത=വർണ്ണാത്യന്തസാന്നിദ്ധ്യം.

രണ്ടു പദങ്ങൾ തമ്മിൽ ചേരുന്നെടത്തും പ്രക്രതി പ്രത്യയത്തോടു ചേരുന്നടത്തും മുൻപിൽ നിൽക്കുന്ന ശബ്ദത്തിന്റെ അവസാനത്തെ അക്ഷരത്തിന്നും പിൻപിൽ നിൽക്കുന്ന ശബ്ദത്തിന്റെ ആദ്യത്തെ അക്ഷരത്തിന്നും കൂടി ഉച്ചാരണസുഖത്തിന്നു വേണ്ടി ചില മാറ്റങ്ങൾ ചെയ്യേണ്ടുന്നതിൽ സംഹിതയെന്നു പേരായ വർണ്ണങ്ങളുടെ എത്രയും അടുത്തുള്ള സ്ഥിതി കാരണമായിരിക്കുന്നു. സംഹിതയുളെളടത്തു മാത്രം മേല്പറഞ്ഞ പ്രകാരം അക്ഷരങ്ങളുടെ മാറ്റത്തിനു സംഗതി വരുന്നതാകകൊണ്ട് അതിന്റെ ക്രമത്തെ അനുസരിച്ച് ഏതേതു സ്ഥലങ്ങളിൽ വർണ്ണങ്ങൾക്കു മാററത്തിനു ഇടയുണ്ടെന്നു മേല്പെട്ടു വിചാരിക്കുന്നു. ഇങ്ങിനെ സംഹിതയുള്ള ദിക്കിൽ ചെയ്യപ്പെടുന്ന വർണ്ണങ്ങളുടെ മാററത്തിന്നു സന്ധിയെന്നു പേരാകുന്നു.

ചാദിവർഗ്ഗത്രയാദ്യർണ്ണദ്വയേഷ്യശഷസേഷുവാ
ക്രമാൽ പരേഷു ശഷസാൻ വിസർഗ്ഗഃ പ്രതിപദ്യതേ.


ചാദിവർഗ്ഗത്രയാദ്യർണ്ണദ്വയങ്ങളും ശഷസങ്ങളും പരങ്ങളായിരിക്കും വിഷയത്തിങ്കൽ വിസർഗ്ഗം ക്രമത്താലെ ശഷസങ്ങളെ പ്രാപിക്കുകയോ ചെയ്യുന്നു.

ചാദിവർഗ്ഗത്രയാദ്യർണ്ണദ്വയങ്ങൾ=ചാദികളായിരിക്കുന്ന വർഗ്ഗത്രയങ്ങളുടെ ആദിയിങ്കലെ അർണ്ണദ്വയങ്ങൾ. ചാദികൾ=ചവർഗ്ഗം തുടങ്ങിയുള്ളവ. അർണ്ണദ്വയങ്ങൾ=വർണ്ണദ്വയങ്ങൽ. ശഷസങ്ങൾ=ഷകാര സകാരങ്ങൾ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/17&oldid=207881" എന്ന താളിൽനിന്ന് ശേഖരിച്ചത്