ഹലനവതനപുംസകലിംഗപ്രകരണം ദീർഘഃ ക്വ്യന്തേഷു നഹി വൃദ്വൃഷിവ്യധിസഹാദിഷു നഹഹോസ്യപദാന്തേത: സ്യാദുപാനദുപാനഹൌ. ക്വ്യന്തങ്ങളായിരിക്കുന്ന നഹിവൃദ്വൃഷിവ്യധി സഹാദികൾ പരങ്ങളായിരിക്കും വിഷയത്തിങ്കൽ ദീർഘം ഭവിക്കും. നഹിദികൾ ഹകാരത്തിന്നു പദാന്തത്തിങ്കൽ തകാരം ഭവിക്കും. ഉപാനൽ എ ന്നുതുടങ്ങ ഉദാഹരണം. ക്വ്യന്തങ്ങൾ=ക്വി പ്രത്യയാന്തങ്ങ.
ണഹ ബന്ധനേ എന്ന ധാതുവിന്റെ ണകാരത്തിന്ന് നകാ
രവും മുമ്പിൽ ഉപ എന്നുപസർഗ്ഗവും ക്വിപ്പും സമാസവും പൂർവ്വസു പ്പിന്നു ലോപവും ഉപ എന്നതിങ്കലെ അകാരത്തിന്നു ദീർഘവും ഹ സ്യപദാന്തേത: എന്നുണ്ടായിരിക്കയാൽ പ്രഥമൈകവചനത്തി ങ്കൽ സംയോഗാന്തലോപവും ഹകാരത്തിന്നു തകാരവും അതിന്നു ദകാരവും വന്നിട്ട് ഉപാനദ് എന്നു സിദ്ധിക്കുന്നു. അജാദികളിൽ പ്രക്രിയാഗൌരനമില്ല. ഹലാദികളിൽ പദവൽ ഭാവം നിമിത്തം പദാന്തത്വം ഉണ്ടാകകൊണ്ട് ഹകാരത്തിന്നു തകാരവും അതിന്നു ദകാരവും വന്നിട്ട് ഉപാനദ്ഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു. ഇതി ഹലന്തസ്ത്രീലിംഗപ്രകരണം.
അഥ ഹലന്തനപുംസകലിംഗപ്രകരണം.
സ്വമോർല്ലോപശ്ചൌങഈച ക്ലീബാസ്യാദിസ്തു ജശ്ശസൊ: ഹലന്താൽ പ്രകൃതെർന്നഞ്ച രനവാന്താൻ വിനാഭവേൽ. ശസ്യുക്തമേവത്വിസ്യദല്ലോപോ നസ്തു വാ ഭവേൽ സമ്യക് സമീചി സമ്യഞ്ചി ധാമധാമ്നീച ധാമനി. ക്ലീബത്തിങ്കൽനിന്നു പരങ്ങളായിരിക്കുന്ന സ്വമ്കൾക്ക് ലോപവും ഔങിന്ന് ഈകാരവും ഭവിക്കും. ഹലന്തത്തിങ്കൽനിന്നു പരങ്ങളായിരിക്കുന്ന ജശ്ശസ്സുകൾക്കാവട്ടെ ഇകാരവും രനവാന്തങ്ങ
ളെ ഒഴിച്ച് പ്രകൃതിക്ക് നുമ്മും ഭവിക്കും. ഈത് പരമായിരിക്കും വി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.