താൾ:Praveshagam 1900.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ൧൩൯

 സംബുദ്ധിയിങ്കൽ ദീർഘം വരുന്നില്ല.                                              

ഹേസുവർച്ചഃ എന്നിരിക്കുന്നു. ഭാദികളിൽ പദാന്തത്വംനിമിത്തം സകാരത്തിന്നു വിസർഗ്ഗവും ഒതമകാരന്ധഃ എന്നും തുടങ്ങിയ ശാസ്ത്രപ്രകാരം അകാരവിസർഗ്ഗങ്ങൾക്കുഒത്വവും വന്നിട്ടു സുവർച്ചോഭീഃ എന്നും മറ്റും സിദ്ധിക്കുന്നു. ശേഷം സുഗമം.

   വസ ആച്ഛാദനേ എന്നു ധാതു. ചീര അം വസ് എന്നിരിക്കുമ്പോൾ ക്വിബാദികളും പ്രഥമൈകവചനത്തിങ്കൽ സംയോഗാന്തലോപവും എന്നു നിഷേധിച്ചിരിക്കയാൽ ഇവിടെ ദീർഘം വരുന്നതല്ല. ശേഷം സുവർച്ചശ്ശബ്ദംപോലെ.
   വിദജ്ഞാനേലടോവാസ്മാൽ ക്വസുർവ്വിദ്വാൻവേദിതി യിദ്വാംസൌനോപദാന്തസ്യ മശ്ചാനുസ്വാരഊഷ്മസൂ വസോർസ്യശസാദാവ ച്യത്വംസ്യാദ്വിദുഷോഭജ പദാന്തസ്യവുസുസ്രാസുദ്ധ്വംസാംസസ്യദതാഭവേൽ വിദ്വത്ഭ്യാമഠവിദ്വദ്ഭിർവർണ്ണദ്ധ്വൽദ്ധ്വംസതേഃക്വിപി.
  വിദ്ജ്ഞാനത്തിങ്കൽ ഇതിങ്കൽനിന്നു പരമായിരിക്കുന്ന ലട്ടിന്നു ക്വസു വരികയോ ചെയ്യും. വിദ്വാൻ എന്നും വിദ്വാംസൌ എന്നും ഇങ്ങിനെ ഭവിക്കും. ഊഷ്മാക്കൾ പരങ്ങളായിരിക്കും വിഷയത്തിങ്കൽ അപദാന്തമായിരിക്കുന്ന നകാരത്തിന്നും മകാരത്തിന്നും അനുസ്വാരം ഭവിക്കും. ശസാദിയായിരിക്കുന്ന  അച പരമായിരിക്കും  വിഷയത്തിങ്കൽ വസുവിന്റെ വകാരത്തിന്ന് ഉത്വവും ഭവിക്കും. വിദുഷഃ എന്നുദാഹരണം. പദാന്തമായിരിക്കുന്ന വസു സ്ത്രം സുദ്ധ്വംസ്കളുടെ സകാരത്തിന്നു ദതാ ഭവിക്കും. വിദ്വത്ഭ്യാം എന്നും തുടങ്ങി ഉദാഹരണം.ദ്ധ്വംസതിക്ക ക്വിപ് വിഷയം വർണ്ണദ്ധ്വൽ എന്നും ഭവിക്കും.

ജ്ഞാനാർത്ഥകമായിരിക്കുന്ന വിദധാതുവിന്നു വിധിക്കപ്പെടുന്നലട്ടിന്നു വികല്പിച്ചു ക്വസു എന്നടേശം വരും. അപദാന്തത്തിലിരിക്കുന്ന നകാരമകാരങ്ങൾക്ക് ഊഷ്മാക്കൾ പരങ്ങളാകുമ്പോൾ അനുസ്വാരം വരും. ശസാദ്യച്ചുകൾ പരങ്ങളാകുമ്പോൾ വസുവിന്റെ വകാരത്തിന്ന് ഉകാരം വരും. വസുസ്രം സുദ്ധ്വാസ് എന്നിവറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/149&oldid=167224" എന്ന താളിൽനിന്ന് ശേഖരിച്ചത്