താൾ:Praveshagam 1900.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തുപുല്ലിംഗപ്രകരണം ദികേ;എന്നു പറഞ്ഞപ്രകാരം ഇന്നിന്നു ലോപവും സകാരത്തിന്നു വിസർഗ്ഗവും വന്നിട്ടു പഥഃ എന്നും സിദ്ധിക്കുന്നു.ശേഷം സുഗമം മ ഥിൻ ഋഭുക്ഷിൻ എന്നിവറ്റിന്റേയും പ്രക്രിയ മേൽപ്രകാരംതന്നെ. ഇദമോനാന്ത്യ ലോപസ്സൌ പുംസീതോദ്ദസ്യയോപ്യയം ദസ്യമത്വം ശസന്തേഷ്യ ന്നിദഷ്ടൌ സൊർല്ലുബന്യതഃ ഇമാവിമാനനേ ന്നഭ്യാമേഭി രേത്വം ഭിസിത്വതഃ. ഇദമിന്നു സുപരമായിരിക്കുംവിഷയത്തിങ്കൽ അന്ത്യഹ ല്ലോപം ഭവിക്കയില്ല.പുമാങ്കൽ ഇത്തിന്നു അത്തും ദകാരത്തിന്നു യകാരവും വരും.അയം എന്നുദാഹരണം.ശസന്തങ്ങൾ പരങ്ങ ളായിരിക്കും വിഷയത്തിങ്കൽ ദകാരത്തിന്നു മത്വവും ടൌസ്സുകൾ പ രങ്ങളായിരിക്കുംവിഷയത്തിങ്കൽ ഇദ് എന്നതിന്നു അൻ എന്നാ ദേശവും അന്യങ്ങൾ പരങ്ങളായിരിക്കുംവിഷയത്തിങ്കൽ ലുപ്പും ഭ വിക്കും.ഇമൌ എന്നുതുടങ്ങി ഉദാഹരണം. ഇദമ് സു എന്നിരിക്കുമ്പോൾ അന്ത്യലോപം വരുന്നതല്ല. പുംസതോത് എന്നു പറഞ്ഞപ്രകാരം ഇകാരത്തിന്നു അകാരവും 'ദസ്യയോപി'എന്നുണ്ടായിരിക്കയാൽ ദകാരത്തിന്നു യകാരവും സ കാരത്തിന്നു സംയോഗാന്തലോപവും വന്നിട്ടു അയാ എന്നു സിദ്ധി ക്കുന്നു.ഇദമ് ഔ എന്നിരിക്കുമ്പോൾ 'ദസമത്വം ശസന്തേഷു' എന്നു പറഞ്ഞിരിക്കയാൽ ദകാരത്തിന്നു മകാരവും അന്ത്യഹല്ലോ പവും വന്നിട്ടു സന്ധിയിങ്കൽ ഇമൌ എന്നു സിദ്ധിക്കുന്നു.ഇദ മ് ജിസ് എന്നിരിക്കുമ്പോൾ മേൽപ്രകാരം അന്ത്യലോപവും ദകാര ത്തിന്നു മകാരവും 'സർവ്വാദ്യാസ്സർവ്വനാമാഖ്യാഃ' എന്നുതുടങ്ങിയുള്ള ശാസ്ത്രപ്രകാരം ജസ്സിന്നു ഈകാരവും വന്നിട്ടു സന്ധിയിങ്കൽ ഇമേ എന്നു സിദ്ധിക്കുന്നു.ഇദമ് ടാ എന്നിരിക്കുമ്പോൾ അന്ത്യലോ പവും ഇദഷ്ടൌസോഃ എന്നു പറഞ്ഞപ്രകാരം ഇദ് എന്നതിന്നു അനാദേശവും അതഷ്ടാ എന്നുതുടങ്ങിയുള്ള വചനപ്രകാരം ടാപ്ര ത്യയത്തിന്നു ഇനാദേശവും വന്നിട്ടു സന്ധിയിങ്കൽ അനനേ എ ന്നു സിദ്ധിക്കുന്നു.ഇദമ് ഭ്യാം എന്നിരിക്കുമ്പോൾ അന്ത്യലോപ വും ലുബന്യതഃ എന്നു പറഞ്ഞപ്രകാരം ഇദ് എന്നതിന്നു ലോപ

വും'അതോഭ്യാമ്യാത്വം' എന്നു പറഞ്ഞപ്രകാരം അകാരത്തിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/145&oldid=167220" എന്ന താളിൽനിന്ന് ശേഖരിച്ചത്