താൾ:Praveshagam 1900.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്ത പുല്ലിംഗപ്രകരണം ൧൩൭ ക്കു ഭ്രതാർത്ഥത്തിങ്കൽ ക്വിപ് പ്രത്യയംവരും. ഹന്തിയുടെ ഹകാര ത്തിന്നു നകാരം പരമാമ്പോൾ ഘകാപാദേശം വരും. അവിടെ ന കാരത്തിന്നു ണകാരം വരികയില്ല. കരിൻസു എന്നിരിക്കുമ്പോൾ ഇനഈസൌ സുലോപശ്ച എന്നു നടേ പറഞ്ഞപ്രകാരം ഈകാ രവും സുപ്രത്യയത്തിന്നു ലോപവും വന്നിട്ടു കരീ എന്നു സിദ്ധിക്കു ന്നു. അജാദികളിൽ നകാരത്തിന്നു ണത്വംവന്നിട്ടു കരിണൌ എ ന്നും മറമാ സിദ്ധിക്കുന്നു ഹലാദികളിൽ പ്രാതിപദികത്തിന്നു പ ദവൽ ഭാവമുണ്ടാകകൊണ്ടു നകാരസ്സുപ്രകൃത്യന്ത എന്നു തുടങ്ങിയു ള്ളശാസ്ത്രപ്രകാരം നകാരത്തിന്നു ലോപംവന്നിട്ടു കരിഭ്യാംഎന്നും മ റമം സിദ്ധിക്കുന്നു. പൂഷൻ അകാരത്തിന്നു ദീർഘം വരുന്നില്ല. ന കാരത്തിന്നു ണത്വം വന്നിട്ട് അജാദികളിൽ പൂഷണൌ എന്നും മറമം സിദ്ധിക്കുന്നു. ദ്വതീയബഹുവചനംമുതൽക്കുള്ള അദാദിക ളിൽ അകാരത്തിന്നു ലോപം വന്നിട്ടു പൂഷ്ണഃ എന്നും മറമം സി ദ്ധിക്കുന്നു. അര്യമൻ എന്നുള്ളതും മേൽപ്രകാരംതന്നെ. ബ്രഹ്മാ വെ ഹനിച്ചവൻ എന്നുള്ളഅർത്ഥത്തിങ്കൽ ബ്രഹ്മവൃത്ര ഭ്രൂണ എ ന്നു തുടങ്ങിയ വചനപ്രകാരം ക്വിപ്പും അതിന്നു ലോപവും മറമം വന്നിട്ടു ബ്രഹ്മഹൻ എന്നായിതീരുന്നു. പ്രഥമൈകവചനംമുതൽ ദ്വിതീയാദ്വിവചനംവരെ പൂഷൻ ശബ്ദംപോലെ ദ്വിതീയാ ബ ഹുവചനത്തിങ്കൽ ശസ് പരമാമ്പോൾ ലോപശ്ശസാദ്യചി എന്നു പറഞ്ഞപ്രകാരം അകാരലോപവും നെഹോഘത്വം എന്നുള്ള വ ചനപ്രകാരം ഹകാരത്തന്നു ഘകാരവും സകാരത്തിന്നു വിസർഗ്ഗവും വന്നിട്ടു ബ്രഹ്മഘ്നഃ എന്നു സിദ്ധിക്കുന്നു. ടാദ്യജാമികളിലും ഇങ്ങി നെതന്നെ അകാരലോപവും ഘകാരവും വന്നിട്ടു യഥാവസ്ഥം രൂ പം സിദ്ധിക്കുന്നു. ഹലോദികളിൽ വിശേഷമില്ല. അർവ്വണസ്സുട്യർസൌതുക് സ്യാന്നസ്യ തത്വംശസാദിഷൂ അർവ്വന്തഃ വവതോർദ്ഭ്യാ മ്മഘോനസ്തൌ വികല്പതഃ. അസുവായിരിക്കുന്ന സുട് പരമായിരിക്കും വിഷയത്തിങ്കൽ അർവൻശബ്ദത്തിന്നു തുക്കും ശസാദികൾ പരങ്ങളായിരിക്കും വി ഷയത്തിങ്കൽ നകാരത്തിന്നു തത്വവും ഭവിക്കും. അർവന്തൌ എ ന്നുദാഹരണം. മഘവൻ ശബ്ദത്തിന്നു അവ വികല്പത്തിങ്കൽനി

ന്നു ഭവിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/141&oldid=167216" എന്ന താളിൽനിന്ന് ശേഖരിച്ചത്