താൾ:Praveshagam 1900.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം കാരത്തിന്നു തകാരവും വന്നിട്ടു മഘവന്തൌ മഘവതഃ മഘവദ്ഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു.

   വാമന്ത സംയോഗസ്തസ്യനാനൊല്ലോപസ്സുപർവണഃ
     വാമന്ത സംയോഗസ്ഥമായിരിക്കുന്ന അന്നിന്നു അല്ലോ

പം ഭവിക്കയില്ല. സുപർവ്വണഃ എന്നുദാഹരണം.

   വമാന്ത സംയോഗാന്തസ്ഥാ=വമാന്തമായിരിക്കുന്ന സംയോഗ

ത്തിങ്കൽ സ്ഥിതിചെയ്യുന്നത്. വമാന്തം=വകാരാന്തമായും മകാരാ ന്തമായും ഉള്ളത്.

   വകാരാന്തമായോ മകാരാന്തമായോ ഇരിക്കുന്ന സംയോഗ

ത്തെ ഗമിച്ചതായ അൻ എന്നതിന്നു 'ലോപശ്ശസാദ്യചി' എന്നു ള്ള ശാസ്ത്രത്താൽ നിയമിപ്പിക്കപ്പെട്ടതായ അല്ലോപം വരുന്നതല്ല. സുപർവശബ്‌ദത്തിങ്കലെ അൻ വകാരാന്തമായ സംയോഗത്തെ ഗമി ച്ചതാകകൊണ്ടു. അതിന്നു ശസാദ്യജാദിപ്രത്യയങ്ങളിൽ അല്ലോപം വരാത്തതുകൊണ്ടു സുപർവണഃ സുപർവണാ എന്നും മറ്റും സിദ്ധി ക്കുന്നു. മറ്റും വിഭക്തികളിൽ വിശേഷമില്ല.

   പഞ്ചനോജശ്ശസൊർല്ലോപേ നലോപേ പഞ്ചപഞ്ചഭിഃ
     പഞ്ചൻ എന്നതിന്നു ജശസ്സുകളുടെ ലോപവും നലോപ

വും വിഷയം പഞ്ചപഞ്ചഭിഃ എന്നിങ്ങനെ ഭവിക്കും.

   'കതേഷനാന്ത സംഖ്യാഭ്യഃ' എന്നുതുടങ്ങിയ ശാസ്ത്രപ്രകാരം

പഞ്ചൻശബ്‌ദത്തിന്നു വരുന്ന ജശ്ശസ്സുകൾക്കും 'നകാരസ്സുപ്രകൃത്യ ന്തഃ' എന്നുതുടങ്ങിയ ശാസ്ത്രപ്രകാരം നകാരത്തിന്നു ലോപംവന്നി ട്ടു പഞ്ച എന്നും തൃതീയാ ചതുർത്ഥി പഞ്ചമീ ബഹുവചനങ്ങളിൽ പദവൽഭാവമുണ്ടായിരിക്കയാൽ നകാരത്തിന്നു ലോപംവന്നിട്ടു പ ഞ്ചഭിഃ പഞ്ചഭ്യഃ എന്നും ഷഷ്ഠീബഹുവചനത്തിങ്കൽ 'അതകാരാ ന്തസംഖ്യാഭ്യഃ' എന്നുതുടങ്ങിയ ശാസ്ത്രപ്രകാരം നുഡാഗമവും അ പ്പോൾ പദവത്ഭാവം നിമിത്തം നകാരത്തിന്നു ലോപവും ദീർഗ്ഘവും വന്നിട്ടു പഞ്ചാനാം എന്നും സിദ്ധിക്കുന്നു.

   അഷ്‌ടനോജർശസൊർല്ലോപേ വാനസ്യൌദാൽഭിസാദിഷു
   അഷ്‌ടാവഷ്‌ടതഥാഷ്‌ടാഭി രഷ്‌ടഭിസ്സപ്‌തപഞ്ചവൽ.

ജശ്ശസ്സുകളുടെ ലോപത്തിങ്കൽ അഷ്‌ടൻ എന്നതിന്റെ ഫ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/139&oldid=167213" എന്ന താളിൽനിന്ന് ശേഖരിച്ചത്