൧൩൮ സവ്യാഖ്യാനപ്രവേശകേ അസു, സുപ്രത്യയത്തോടു കൂടാത്തത്. തുക്, തുഗാഗമം. തത്വം, തകാരദേശം. ഔ,ജസ്, അം ഔട് എന്നീപ്രത്യയങ്ങൾ പരങ്ങളാകുമ്പോ ൾ അവൻ എന്നതിന്നു തുഗാഗമം വരും ശസ് തുടങ്ങിയുള്ള പ്ര ത്യയങ്ങൾ പരങ്ങളാകുമ്പോൾ അന്തത്തിലിരിക്കുന്ന നകാരത്തി ന്നു തകാരം വരും. അവൻ ശബ്ദത്തിൻറെ പ്രഥമൈക വചന ത്തിങ്കൽ വിശേഷമില്ല. ദ്വിതീയാ ദ്വിവചനംവരെ 'അർവണസ്സു ട്യ സൌതുക്' എന്നുള്ള വചനപ്രകാരം തുഗാഗമം വന്നിട്ട് അ വന്തൌ എന്നും മറമം ശസാദികളിൽ 'നസ്യതത്വം ശസാദിഷു' എന്നു പറകകൊണ്ടു നകാരത്തിന്നു തകാരം വന്നിട്ട് അവത്, അ ർവത്ഭ്യാം എന്നും മറമം സിദ്ധിക്കുന്നു. ശ്വൻ യുവൻ മഘവന്നേഷാം വസ്യോത്വം സ്യാച്ഛസാദ്യചി ശ്വശ്വാനൌ ശുനഃശ്വഭ്യാം മഘോനോ യൂതഇത്യപി. ശസാദ്യച് പരമായിരിക്കും വിഷയത്തിങ്കൽ ശ്വൻ, യുവ ൻ, മഘവൻ എന്നിവറ്റിന്റെ വകാരത്തിന്നു ഉത്വം ഭവിക്കും ശ്വാഎന്നു തുടങ്ങി ഉദാഹരണം. ശസ് തുടങ്ങിയ അജാദിപ്രത്യങ്ങൾ പരങ്ങളാകുമ്പോൾ ശ്വൻ എന്നു തുടങ്ങിയവറ്റിന്റെ വകാരത്തിന്നു ഉകാരം വരും .മഘവൻ ശബ്ദത്തിന്നു ദ്വിതീയാ ദ്വിവചനംവരെ വിശേഷമില്ല. ദ്വിതീയാ ബഹുവചനത്തിങ്കൽ മഘവൻ 'ശസ്,എന്നിരിക്കുമ്പോ ൾ ശ്വൻ, യുവൻ ഇപ്പോൾ പറഞ്ഞപ്രകാരം വകാരത്തിന്നു ഉകാ രം വന്നിട്ടു സന്ധിയിൽ മഘോനഃ എന്നു സിദ്ധിക്കുന്നു. അ ജാദികളായിരിക്കുന്ന മറമ വിഭക്തികളിലും ഇങ്ങിനെ വകാരത്തി ന്ന് ഉകാരത്തെ ആദേശിച്ചിട്ടു യഥാവസ്ഥം പ്രതിപാദിക്കേണ്ട താകുന്നു. ശ്വൻ തുടങ്ങിയുള്ള മറമ ശബ്ദങ്ങൾക്കും ഇങ്ങിനെത ന്നെ പ്രക്രിയയെ കാണേണ്ടതാകുന്നു. ഉകാരാദേശം വരുമ്പോൾ അവിടെ സന്ധിയിങ്കൽ മാത്രം വിശേഷം വരുന്നു. 'മഘോനാ സ്തൌ വികല്പതഃ' എന്നുപറഞ്ഞതുകൊണ്ട് പ്രഥമാദ്വിവചനം മുതൽ ദ്വിതീയാദ്വിവചനംവരെ തുഗാഗമം ശസാദികളിൽ യ
-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.