സവ്യാഖ്യാനപ്രവേശകേ ധാതുവിങ്കൽ നീന്നപരമായിട്ടു വർത്തമാനത്തിങ്കൽ ലുട്ഭവി ക്കും .ലട്ടിന്നു ശതൃശാനച്കൾ ഭവിക്കുകയോ ചെയ്യം. കർത്താവി ങ്കൽ തിങ് ശിത്തുകൾ പരങ്ങളാമ്പോൾ ഭ്രവാദ്യോശ്യന്തധാതുക്കളി ൽനിന്നു പരമായിട്ടു ശപ് ഭവിക്കും. ശതൃശാനച്കൾ, ശതൃപ്രത്യയവും ശാനച് പ്രത്യയവും. തി ങ്ശിത്തു കൾ, തിങ്ങും ശിത്തും. ഭ്രവദ്യോ ശ്യന്തധാതുക്കൾ ഭ്രവാദി കളായും ഒശ്യന്തങ്ങളായും ഇരിക്കുന്ന ധാതുക്കൾ. വർത്തമാനകാലവിവക്ഷയിങ്കൽ ധാതുവിന്റെ പിന്നാലെ ല ട് വരുന്നു. അതിന്നുശതൃശാനേച്കൾ ആദേശങ്ങളായിട്ടു വരി കയോ ചയ്യും. കതൃവാചകമായിരിക്കുന്ന തിങ്പ്രത്യയമോ ശിത് പ്രത്യയമോ പരമാകുമ്പോൾ ഭ്രസത്തായാം എന്നു തുടങ്ങി ഒശിഗ തി വൃദ്ധ്യോ: എന്നുവരേയുള്ള ധാതുക്കളിൽ പരമായിട്ടു ശപ് ഭവി ക്കും. ശതൃ എന്നതിൽ ശകാരഋകാരങ്ങൾ ഇത്തുകളാകുന്നു. ധാ തോസ്യാൽ എന്നു തുടങ്ങി നടേ പറഞ്ഞപ്രകാരം ഭ്രധാതുവിന്നു ല ട്ടും ലടോവാ ശതൃശാനചൌ എന്നുണ്ടാകയാൽ അതിന്നു ശത്രാ ദേശവും ഭ്രവാദ്യ എന്നു തടങ്ങി നടേ പറഞ്ഞപ്രകാരം ശിത്തായി രിക്കുന്ന ശതൃ എന്നതു പരമായതുകൊണ്ടു ധാതുവിന്റെ പിന്നാ ലെ ശപ്പും ധാത്വന്ത്യാനാം എന്നു തുടങ്ങിയ വചനപ്രകാരം ഊ കാരത്തിന്ന് ഒകാരവും അതിന്ന് അവാദേശവും വന്നിട്ടു ഭവ് അ അത് എന്നു നിൽക്കുന്നു. ധാതുജേപ്രത്യയേല്ലോപ സ്ത്വനിവർണ്ണസ്വരാദികേ അനിവർണ്ണസ്വരാദികമായി ധാതുജമായിരിക്കുന്ന പ്രത്യ യം പരമായിരിക്കും വിഷയത്തിങ്കൽ അല്ലോപം ങവിക്കും. അനിവർണ്ണസ്വരാദികം, അനിവർണ്ണമായിരിക്കുന്ന സ്വരം ആദിയായുള്ളത്. അനിവർണ്ണം, ഇവർണ്ണമല്ലാത്തത്. അല്ലോപം, അകാരലോപം. ഇവർണ്ണമല്ലത്ത സ്വരം ആദിയിലുള്ള ധാതുപ്രത്യയം പിന്നി ൽ വരുമ്പോൾ അകാരം ലോപിക്കും. ഈ ശാസ്ത്രപ്രകാരം അകാര ലോപം വന്നിട്ടു ഭവത് എന്നായി തീരുന്നു, പ്രഥമൈകവചന
ത്തിങ്കൽ ഭവത് സ് എന്നിരിക്കുമ്പോൾ അധാതവ: എന്നു തുട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.