Jump to content

താൾ:Praveshagam 1900.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ ട്ടം സംയോഗാന്തലോപവും നകാരത്തിന്നു വന്നിട്ടു യു ങ് എന്നും ഔ മുതൽ ഔട് പ്രത്യയംവരെ നുമാഗമവും അതിന്നു ഛുത്വവിധിയിങ്കൽ ഞകാരവും വന്നിട്ടു യുഞ്ജൌ എന്നും മറ്റും സിദ്ധിക്കുന്നു. മറ്റുമുള്ള അജാദികളിൽ പ്രക്രിയാ ഗൌരവമില്ല. സ പ്തമ്യേകവചനത്തിങ്കൽ യുജ്, സുപ് എന്നിരിക്കുമ്പോൽവ ജകാര ത്തിന്നു കുത്വവിധിയിങ്കൽ ഗകാരം വന്നിട്ടു യുഗ് സു എന്നിരി ക്കുന്നു. അപഞ്ചമാനം വർഗ്ഗ്യാണം പദാന്താനം ഖരാസ്മൃതാ:. അപഞ്ചമങ്ങളായി പദാന്തങ്ങളായിരിക്കുന്ന വർഗ്ഗ്യങ്ങൾക്കു

ഖരങ്ങൾ സ്മൃതങ്ങൾ. അനുനാസികങ്ങളെ ഒഴിച്ചുള്ള വർഗ്ഗ്യാക്ഷ

രങ്ങൾ പദാവസാനത്തിങ്കൽ ഖരങ്ങളായിട്ടു മാറുന്നു. ഈ ശാസ്ത്രപ്രകാരം ഗകാരത്തിന്നു കകാരവും സകാരത്തിന്നു ഷത്യവും വന്നിട്ടു യുക്ഷു എന്നു മറ്റും സിദ്ധിക്കുന്നു. അ ശ്വയുക് എന്നെടുത്തു സമാസമുണ്ടാകകൊണ്ടു നുമാഗമം വന്നിട്ടി

ല്ലെന്ന് അറിയേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/130&oldid=167204" എന്ന താളിൽനിന്ന് ശേഖരിച്ചത്