താൾ:Praveshagam 1900.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം വരും, സമ‌്രാൾ എന്നിരുന്നെടുത്തു പദാന്തമായിരിക്കുന്ന മകാര ത്തിന്നു അനുസ്വാരോ മകാരസ്യ എന്നു തുടങ്ങയുള്ള ശാസ്ത്രപ്രകാ രം അനുസ്വാരം വരുന്നതല്ല. രാജൃധാതുവിങ്കൽ ഋകാരം ഇത്ത്. 'അന്യസ്മാദപിക്വചിൽ' എന്നുള്ള വചനപ്രകാരം ക്വിപ്പും അതിന്നു സർവ്വലോപവുംവിന്നിട്ടു രാജ് എന്നിരിക്കുമ്പോൾ പ്രഥ മൈകവചനത്തിങ്കൽ സംയോഗാന്ത ലോപവും സ്യാട്ടത്വം എന്നു തുടങ്ങി നടേപറഞ്ഞപ്രകാരം അന്ത്യമായിരിക്കുന്ന ജകാരത്തിന്നു ട കാരവും വന്നിട്ടു രാട് എന്നു സിദ്ധിക്കുന്നു. അജാദികളിൽ പ്രക്രിയാ ഗൌരവമില്ല. ഹലാദികളിൽ പദവൽ പ്രാതിപദികം ഹലാദൌ എന്നുള്ള വചനപ്രകാരം പദാന്തമായിരിക്കുന്ന ജകാരത്തിന്നു സ്യാ ട്ടത്വം എന്നുതുടങ്ങിയ ശാസ്ത്രപ്രകാരം ടത്വവുംഅതിന്നു ഖരാസ്സ്യു ർമ്മൃദവ:' എന്നുതുടങ്ങിയുള്ള വചനപ്രകാരം ഡകാരവും വന്നിട്ടു രാ ഡ്ഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു. സപ്തമീബഹുവചനത്തിങ്കൽ ജകാരത്തിന്നുടത്വംവന്നിട്ടു രാട് സു എന്നും സ്ദ്ധിക്കുന്നു. സമ് സു രാജൃ ക്വിച് എന്നു നിൽക്കുമ്പോൾ ഋകാരത്തിന്നും ക്വിപ്പിന്നും ലോപവും ഉപസർഗ്ഗസമാസവും പൂർവ്വസുപ്പിന്നു ലോപവുംവന്നിട്ടുസ മ് രാജ് എന്നിരിക്കുന്നു. പിന്നെ സ്വരസ്ഥം എന്നു തുടങ്ങയുള്ള വ ചനപ്രകാരം മകാരത്തിന്നു ദ്വിത്വവുംവരും. പിന്നെത്തതിൽ രാട് ശബ്ദംപോലെ നിഷ്പാദ്ക്കേണ്ടതാകുന്നു. യുജസ്സുട്യസമാസേനുമ് യുങ് യുഞ്ജൌ ച തഥാശ്വയുക്. സമാസിത്തിങ്കൽ നുമ് ഭവിക്കും. യുങ് യുഞ്ജൌ എന്നും അപ്രകാ രം അശ്വയുക് എന്നും ഉദാഹരണം. അസമാസം=സമാസാഭാവം. അസമൈസത്തിങ്കൽ യുജ് എന്നതിന്നു പ്രഥമാദിദ്വിതീയാ ന്തങ്ങളായിരിക്കുന്ന പ്രത്യങ്ങൾ പരങ്ങളാകുമ്പോൾ നുമാഗമം വരും. യുജി ധാതുവിന്നു ക്വിൻ പ്രത്യയം വന്നിട്ടു യുജ് എന്നിരി ക്കുന്നു. പ്രഥമൈകവചനത്തിങ്കൽ സുപരമാകുമ്പോൾ'യുജസ്സുട്യ

സമാസേനുമ്' എന്നു നടേ പറഞ്ഞപ്രകാരം നുമാഗവും രണ്ടുവ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/129&oldid=167202" എന്ന താളിൽനിന്ന് ശേഖരിച്ചത്