താൾ:Praveshagam 1900.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സവ്യാഖ്യാനപ്രവേശകേ


    അന്തസ്ഥസ്യുയ്യരലവാ  ഊഷ്മണ ശ്ശഷൌസഹൌ.

യരലവങ്ങൾക്ക് അന്തസ്ഥങ്ങളായിട്ടു ഭവിക്കും ശ്ശഷങ്ങളും സഹങ്ങളും ഊഷ്മക്കളായിട്ടു ഭവിക്കും. യരലവങ്ങൾക്ക് അന്തസ്ഥങ്ങളെന്നും ശഷസഹങ്ങൾക്കു ഊഷ്മാക്കൾ എന്നും സംജ്ഞനമാക്കുന്നു. പാഠക്രമാൽ സ്വ രൌദ്വൌദ്വൌ ഹൃസ്വദീർഘൌ സവർണ്ണകൌ ഏകാരാദിഷുനോഹ്രസ്വ സേചസന്ധ്യക്ഷരാഭിധാഃ പാഠക്രമത്തിങ്കൽനിന്നു ഹ്രസ്വദീഗ്ഘങ്ങളായിരിക്കുന്ന ഈ രണ്ടു സ്വരങ്ങൾ സവർണ്ണങ്ങൾ ഏകാരാദികളിൽ ഹ്രസ്വം ഭവിക്കുന്നില്ലാ.അവ സന്ധ്യക്ഷരാഭിധങ്ങൾ . സന്ധ്യക്ഷരാഭിധങ്ങൾ =സന്ധ്യക്ഷരങ്ങൾ എന്ന് അഭിധയോടുക്കുടിയവ.അഭിധ=നാമധേയം.

പാഠക്രമത്തെ അനുസരിച്ചു ഹ്രസ്വദീഗ്ഘങ്ങളായി വരുന്ന ഈ രണ്ടു സ്വരങ്ങൾ സവർണ്ണങ്ങളാകുന്നു.എങ്ങിനെയെന്നാൽ അ ആ എന്നുള്ളടെത്തു ഹ്രസ്വമായിരിക്കന്ന അകാരകത്തിന്നു ശേഷമായിട്ടു ദീർഗ്ഘമായിരിക്കുന്ന ആകാരമത്ര പഠിക്കപ്പെടുന്നു.അതു കൊണ്ട് അവ രണ്ടുംലോകപ്രസിദ്ധ പാഠത്തെ അനുസരിച്ചു ഹ്രസ്വദീർഗ്ഘങ്ങളായിരിക്കയാൽ സവർണ്ണങ്ങളാകുന്നു.ഇങ്ങിനെ തന്നെ ഇ ഈ എന്നു തുടങ്ങി പാഠക്രമത്തിന്നു തക്കവണ്ണം ഹ്രസ്വ ദീർഘങ്ങളായിരിക്കുന്ന ഈ രണ്ടു സ്വരങ്ങളും സവർണ്ണങ്ങളാണെന്നു കണ്ടുകൊള്ളേണ്ടതാകുന്നു.

എ ഐ ഒ ഔ എന്നുള്ള നാല് സ്വരങ്ങൾ കേവലം ദീർഗ്ഘങ്ങളാകുന്നു. അവറ്റിൽ ഹ്രസ്വമില്ല.പാഠക്രമത്തെ അനുസരിച്ചു ഹ്രസ്വദീർഘങ്ങളായരിക്കുന്നഈരണ്ടസ്വരങ്ങൾ മാത്രം സവർണ്ണങ്ങളാണെന്നു പറഞ്ഞിരിക്കകൊണ്ടും ഏകാരാദികളിൽ ഹ്രസ്വദീർഗ്ഘഭേദമില്ലാത്തതുകൊണ്ടും അവറ്റിൽ സവർണ്ണവിഭാഗമില്ലെന്നു കാണേണ്ടതാകുന്നു. അവറ്റിന്നു സന്ധ്യക്ഷരങ്ങളെന്നു സംജ്ഞയാകുന്നു. ഇവിടെ പാഠക്രമത്തിങ്കൽന്ന്നു ഹ്രസ്വദീർഗ്ഘങ്ങളെന്മു പറഞ്ഞിട്ടില്ലെങ്കിൽ അകാരവും ഈകാരവും ഇകാരവും മറ്റും സവർണ്ണങ്ങളായിരിപ്പാൻ സംഗതി വന്നേക്കുന്നതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/12&oldid=207379" എന്ന താളിൽനിന്ന് ശേഖരിച്ചത്