ർത്ഥമാണെന്നു പറഞ്ഞിരിക്കയാൽ അവററിന്റെ ശുദ്ധ്വസ്വത്ര പം ക് ഖ് ഗ് എന്നിങ്ങനെയാകുന്നു. ഖരശ്ചാതിഖരസൂദ്വന്മൃദുർഗ്ഘനു നാസികഃ അഞ്ചുവർഗ്ഗങ്ങൾക്കും ഖരമെന്നും അതിഖരമെന്നും അതുപോലെ മൃദുവെന്നും ഘോഷമെന്നും അനുശാസികമെന്നും ക്രമത്തിന്നു തക്കവണ്ണം അഞ്ചു വർണ്ണങ്ങൾ. കവർഗ്ഗം,ചവർഗ്ഗം,ടവർഗം,തവർഗ്ഗം,പവർഗ്ഗം ഇങ്ങിനെ അഞ്ചു വർഗ്ഗങ്ങൾ. ഈ അഞ്ചു വർഗ്ഗങ്ങളിൽ നിന്നും ക്രമത്താലെ അഞ്ചു വർണ്ണങ്ങളുണ്ടാകുന്നു. ഖരശ്ചാതിഖരസൂദ്വദുന്മൃഗ്ഘോഷോനുനാസികഃ പഞ്ചനാമപിവർഗ്ഗാം പഞ്ചവർണ്ണായഥാക്രമം ൻ അഞ്ചുവർഗ്ഗങ്ങളുടേയും അഞ്ചു വർണ്ണങ്ങൾ ക്രമത്തിന്നു തക്കവണ്ണം ഖരമായും അതിഖരമായും അതുപോലെ മൃദുവൊയും ഘോഷമായും അനുനാസികമായും ഭവിക്കുന്നു.വർണ്ണങ്ങൾ=അക്ഷരങ്ങൾ.
കവർഗ്ഗം,ചവർഗ്ഗം,ടവർഗ്ഗം,തവർഗ്ഗം,പവർഗ്ഗം എന്നിങ്ങനെ അഞ്ചു വർണ്ണങ്ങൾ ഇവററിന്റെ വർഗ്ഗങ്ങൾക്കു ക്രമകത്താലെ ഖരം,അതിഖരം,മൃദു,ഘോഷം,അനുനാസികം എന്നിങ്ങനെ സംജ്ഞയാകുന്നു. എന്നിങ്ങനെ എന്നാൽ കവർഗ്ഗത്തിലെ അഞ്ചു വർഗ്ഗങ്ങളായ ക ഖ ഗ ഘ ങ എന്നുള്ളവററിൽ ക എന്നുള്ളത് ക എന്നുള്ളതു ഖരവും ഖ എന്നുള്ളത് അതിഖരവും ഗ എന്നുള്ളത് മൃദുവും ഘ എന്നുള്ളത്ഘോഷവും ആകുന്നു ങ എന്നുള്ളത് അനുനാസികവുമാകുന്നു.ഇങ്ങിനെ തന്നെ മററുള്ള വർണ്ണങ്ങളിൽ അഞ്ചു വർണ്ണങ്ങളിലെ ക്രമത്താലെ ഓരോന്നിന്ന ഖരം,അതിഖരം എന്നിങ്ങനെയുള്ള അതാതു സംജ്ഞനകളെ കല്പിക്കേണ്ടതാകുന്നു. ഇങ്ങിനെ ക ച ട ത പ എന്ന ഖരങ്ങളും ഖ ഛ ഠ ഥ ഫ എന്ന അതിഖരങ്ങളും ഗ ജ ഡ ധ ബ എന്ന മൃദുക്കളും ഘ ഝ ഢ ധ ഭ എന്ന ഘോഷങ്ങളും ങ ഞ ണ ന മ എന്ന അനുശാസികളും സിദ്ധിക്കുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.